പിണറായിയെ തള്ളാതെ പി.ബി; പരാജയം കൂട്ടുത്തരവാദിത്വം
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കനത്തപരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനിൽ മാത്രം അടിച്ചേൽപ്പിക്കാതെ സി.പി.എം പോളിറ്റ് ബ്യൂറോ. തോൽവിയുടെ ഭാരം ഒരു വ്യക്തി മാത്രം ഏറ്റെടുക്കേണ്ടതില്ലെന്നും കൂട്ടായ ഉത്തരവാദിത്വമാണെന്നും രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.
പിണറായി വിജയൻ തെരഞ്ഞെടുപ്പ് നയിക്കുക മാത്രമാണ് ചെയ്തത്. അത് പ്രചാരണ സമയത്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആരാണെന്ന കാര്യത്തിൽ ചർച്ച കേരളത്തിലാണ് നടക്കുകയെന്നും എം.എ ബേബി പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ട ഘടകങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കും. പോളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ച നടന്നിട്ടില്ലെന്നും എം.എ ബേബി പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയങ്ങൾ പാർട്ടി ആഴത്തിൽ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. തെഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പാർട്ടി പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്. തിരിച്ചടിക്ക് കാരണമായ പോരായ്മകൾ തിരിച്ചറിയുന്നതിനായി വരും ദിവസങ്ങളിൽ ആഴത്തിലുള്ള അവലോകനം നടത്തും.
എല്ലാ പാർട്ടി അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങൾ പരിഗണിക്കും. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ആവശ്യമായ തിരുത്തൽ നടപടികളും നവീകരണവും നടപ്പിലാക്കുമെന്നും എം.എ ബേബി പറഞ്ഞു.
കേരളം, അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യുന്നതിനാണ് പോളിറ്റ് ബ്യൂറോ യോഗം ചേർന്നത്. കേരളത്തിൽ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്നതാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന പൊതുവികാരം. ഇക്കാര്യം സംസ്ഥാന നേതൃത്വം പോളിറ്റ് ബ്യൂറോയെ അറിയിച്ചിട്ടുണ്ട്.
The CPI(M) Politburo has chosen to stand by Pinarayi Vijayan following the election defeat, characterizing the loss as a collective failure rather than an individual one. By framing the outcome as a shared responsibility, the top brass aims to shield the state leadership from isolated blame and maintain party unity during the ongoing review process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."