HOME
DETAILS

ബലിപെരുന്നാൾ; ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് പത്ത് ദിവസത്തെ അവധി പ്രഖ്യാപിച്ചു

  
Web Desk
May 12, 2026 | 11:00 AM

eid al adha holiday sharjah private schools announce 10-day break

ഷാർജ: ബലിപെരുന്നാൾ‍ പ്രമാണിച്ച് ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (SPEA) ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 28 വ്യാഴാഴ്ച വരെയാണ് ഔദ്യോഗിക അവധി.

എന്നാൽ ഷാർജയിലെ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി (വെള്ളി, ശനി, ഞായർ) കൂടി ഇതിനോടൊപ്പം ചേരുന്നതോടെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി 10 ദിവസത്തെ വലിയൊരു ഇടവേള ആസ്വദിക്കാനാകും. മെയ് 22 വെള്ളിയാഴ്ച ആരംഭിക്കുന്ന അവധി മെയ് 31 ഞായറാഴ്ച വരെ നീളും. ജൂൺ 1 തിങ്കളാഴ്ചയായിരിക്കും ക്ലാസുകൾ പുനരാരംഭിക്കുക.

ദുബൈയിൽ മെയ് 25 മുതൽ 29 വരെയാണ് സ്കൂൾ അവധിയെങ്കിലും അവിടുത്തെ വാരാന്ത്യ അവധി രണ്ട് ദിവസമായതിനാൽ ഒമ്പത് ദിവസത്തെ ഇടവേളയാകും വിദ്യാർത്ഥികൾക്ക് ലഭിക്കുക. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കലണ്ടർ അനുസരിച്ച് പരീക്ഷകൾക്ക് തൊട്ടുമുമ്പുള്ള ഈ വിനോദയാത്രകൾക്കും വിശ്രമത്തിനുമായി ഉപയോഗിക്കാമെന്ന സന്തോഷത്തിലാണ് കുടുംബങ്ങൾ.

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം മെയ് 17 ഞായറാഴ്ച ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായാൽ മെയ് 18 തിങ്കളാഴ്ച മാസം ആരംഭിക്കും. ഇതുപ്രകാരം മെയ് 26 ചൊവ്വാഴ്ച അറഫാ ദിനവും മെയ് 27 ബുധനാഴ്ച ബലിപെരുന്നാളും വരാനാണ് സാധ്യത. എങ്കിലും ചാന്ദ്രദർശന സമിതിയുടെ ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷമേ കൃത്യമായ തീയതികൾ ഉറപ്പിക്കാനാകൂ.

Sharjah private schools have announced a 10-day holiday for Eid Al Adha, offering students and families an extended festive break. Schools across the emirate are preparing for the vacation period ahead of the celebrations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  2 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  2 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  2 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  2 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  2 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  2 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  2 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  2 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  2 days ago