HOME
DETAILS
MAL
കുതിപ്പിന് പിന്നാലെ ഒന്നിടിഞ്ഞ്..: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് നാലായിരത്തിലധികം രൂപയുടെ കുറവ്
May 13, 2026 | 8:37 AM
രാവിലെയുണ്ടായ ഭീമമായ കുതിപ്പിന് ശേഷം ഉച്ചയ്ക്ക് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. 4320 രൂപയാണ് ഉച്ചയ്ക്ക് ശേഷം പവന് മുകളില്‍ കുറഞ്ഞത്. ഇന്ന് രാവിലെ ഞെട്ടിക്കുന്ന തരത്തില്‍ പതിനായിരത്തിലധികം രൂപയുടെ വര്‍ധവാണുണ്ടായത്.
പവന് 10,200 രൂപ വര്‍ധിച്ച് 1,23,120 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. വെള്ളിയുടെ വിലയിലും ഇന്ന് വലിയ വര്‍ധനവുണ്ടായി. ഗ്രാമിന്റെ വില 320 രൂപയായി ഉയര്‍ന്നു. പത്ത് ഗ്രാമിന് വില 3200 രൂപയാണ്.
അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമില്ല. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനം ആയി ഉയര്‍ത്തിയതും വന്‍ വിലക്കയറ്റത്തിന് കാരണമാണ്. പരിഷ്‌കരിച്ച തീരുവ ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ പ്രതിഫലനമാണ് ഇന്ന് സ്വര്‍ണ വിപണിയില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."