HOME
DETAILS

ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി പരീക്ഷ: മൂല്യനിര്‍ണയം നടത്തിയത് പ്രോട്ടോകോള്‍ അട്ടിമറിച്ച്

  
July 08, 2026 | 2:56 AM

planning board exam psc flouted protocol during the evaluation process

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് പ്രോട്ടോകോള്‍ അട്ടിമറിച്ചെന്ന രേഖകള്‍ പുറത്ത്.  മൂല്യനിര്‍ണയം നടത്തിയ ചോദ്യങ്ങളും നടത്താത്ത ചോദ്യങ്ങളും പരീക്ഷാ വിഭാഗം പരിശോധിച്ചില്ലെന്നും രേഖയിലുണ്ട്.

പരീക്ഷാ നടപടിക്രമങ്ങൾ സംബന്ധിച്ച ലോഗിന്‍ ഫയലുകളും പി.എസ്.സി ആസ്ഥാനത്തു നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഇതോടെ സംശയമുനയിലായിരിക്കുകയാണ് പി.എസ്.സി പരീക്ഷാ വിഭാഗം. മൂല്യ നിര്‍ണയത്തിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്നത് പരീക്ഷാ വിഭാഗം എക്‌സാമിനേഷന്‍ അഡീഷനല്‍ സെക്രട്ടറിക്കായിരുന്നുവെന്ന് പരീക്ഷാ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ചോദ്യത്തിനും ഇരട്ട മൂല്യനിര്‍ണയം നടത്തിയിട്ടും ക്രമക്കേട് കണ്ടെത്താൻ സാധിക്കാത്തതില്‍ ദുരൂഹതയുണ്ട്.

വിശദീകരണവുമായി പി.എസ്‌.സി
തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാ ക്രമക്കേട് വിവാദത്തിൽ വിശദീകരണവുമായി കേരള പബ്ലിക് സർവിസ് കമ്മിഷൻ. ഉദ്യോഗാർഥികളുടെ വിശ്വാസവും പ്രതീക്ഷകളും കാത്തുസൂക്ഷിക്കുമെന്ന് പി.എസ്.സി ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പിശകുകൾ അത്യപൂർവമാണ്. അവ കണ്ടെത്തിയാൽ തിരുത്തും. പിശകുകൾ പർവതീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്ന് പി.എസ്.സി അഭ്യർഥിച്ചു.

കമ്മിഷന്റെ യോഗത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായെന്നത് അവാസ്തവമാണ്. അസത്യങ്ങളെ കൂട്ടുപിടിച്ച് കമ്മിഷന് എതിരേ നടത്തുന്ന പ്രചാരണങ്ങൾ ഖേദകരമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ ‘ഹാട്രിക്’ പിഴവ്; നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമനായി മെസി

Football
  •  3 hours ago
No Image

ഇ 20 ഇന്ധനം: പഴയ വാഹനങ്ങളിലെ റബ്ബര്‍ ഭാഗങ്ങള്‍ക്ക് തേയ്മാന സാധ്യതയെന്ന് എആര്‍എഐ പഠനം

Kerala
  •  3 hours ago
No Image

മേപ്പാടിയിൽ പെയ്തത് കനത്ത മഴ; കണക്കിലെടുത്തത് കേന്ദ്ര മുന്നറിയിപ്പ് മാത്രം

Kerala
  •  4 hours ago
No Image

‘മെസ്സിയെയും അർജന്റീനയെയും ലോകകപ്പിൽ നിലനിർത്താൻ ഫിഫ കള്ളക്കളി കളിക്കുന്നു; മുൻഗണന മാർക്കറ്റിംഗിന് മാത്രം’: ആഞ്ഞടിച്ച് ഈജിപ്ത് പരിശീലകൻ

Football
  •  4 hours ago
No Image

തുരങ്കപാത വയനാടിന്റെ അടിവേരിളക്കും, കള്ളാടിയിലുണ്ടായത് വൻ ദുരന്തസൂചന: വയനാട് പ്രകൃതി സംരക്ഷണ സമിതി

Kerala
  •  4 hours ago
No Image

തുരങ്കപാത നിർമാണത്തിൽ അശാസ്ത്രീയത, പാരിസ്ഥിതിക ആഘാത സമിതിയുടെ വ്യവസ്ഥകളും ലംഘിച്ചു

Kerala
  •  4 hours ago
No Image

‘എനിക്ക് കഴിയില്ല, ക്ഷമിക്കണം’: ആവേശം മൂർധന്യത്തിൽ; അഭിമുഖത്തിനിടെ കണ്ണീരോടെ ഇറങ്ങിപ്പോയി അർജന്റീന പരിശീലകൻ സ്കലോണി

Football
  •  4 hours ago
No Image

മൂന്നു ദിവസമായി മഴയുണ്ട്, മാറാൻ പറഞ്ഞത് മണ്ണിടിച്ചിലിന് ശേഷമെന്ന് എസ്റ്റേറ്റ് തൊഴിലാളി

Kerala
  •  4 hours ago
No Image

‘ഫിഫ ലോകകപ്പിൽ കൃത്രിമം നടന്നു, അർജന്റീനയെ ജയിപ്പിക്കാൻ റഫറി കള്ളക്കളി കളിച്ചു’; പൊട്ടിത്തെറിച്ച് ഈജിപ്ത് താരം മൊസ്തഫ സിക്കോ

Football
  •  4 hours ago
No Image

സംസ്ഥാനം മാറിയാലും പേടിക്കേണ്ട; വാഹനങ്ങൾക്ക് മൂന്നുവര്‍ഷം വരെ പഴയ രജിസ്‌ട്രേഷന്‍ മതിയാകും

National
  •  5 hours ago