HOME
DETAILS

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

  
June 26, 2026 | 2:00 PM

protest against cheif minister vd satheesan over champakkulam vallamkali

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പരാമര്‍ശത്തില്‍ കുട്ടനാട്ടില്‍ വ്യാപക പ്രതിഷേധം. ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മൂലം ജലോത്സവം ഫാന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 

കുട്ടനാടിനെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത വി.ഡി സതീശന്‍ മാപ്പ് പറയണമെന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. 

തിങ്കളാഴ്ച്ചയാണ് വള്ളംകളി നടക്കുന്നത്. അന്നേ ദിവസം കുട്ടനാട്ടില്‍ പ്രാദേശിക അവധി നല്‍കണമെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് മറുപടി നല്‍കിയ മുഖ്യമന്ത്രി സീറ്റിലിരുന്ന ശേഷം ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന് പറഞ്ഞത് മൈക്കിലൂടെ പുറത്തുകേട്ടു. ഇതോടെ സംഭവം വിവാദമായി. മൈക്ക് ഓഫാണെന്ന് കരുതിയായിരുന്നു മുഖ്യമന്ത്രിയുടെ അടക്കം പറച്ചില്‍. 

സഭയില്‍ സംഭവിച്ചത് വീഡിയോ ദൃശ്യങ്ങളിലൂടെ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

protest over remarks denying a holiday for the champakulam boat race; chief minister's effigy burned.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  5 hours ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  6 hours ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  6 hours ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  7 hours ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  8 hours ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  8 hours ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  8 hours ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  9 hours ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  9 hours ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  9 hours ago