HOME
DETAILS

മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി വോട്ട് ചെയ്താണ് എകെഎം അഷറഫിന്റെ ഭൂരിപക്ഷം 29000 കടന്നത്; മണ്ഡലത്തില്‍ വട്ടത്തിലും നീളത്തിലും തോറ്റ സുരേന്ദ്രന്‍ അക്കാര്യം മറക്കരുത്; സന്ദീപ് വാര്യര്‍ 

  
Web Desk
May 14, 2026 | 5:36 PM

sandeep varrier facebook post against k surendran

തിരുവനന്തപുരം: വിഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ ലീഗിനെ മറയാക്കി വിദ്വേഷ പ്രചരണം നടത്തുന്ന സംഘപരിവാറിനെതിരെ സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ലീഗും, ജമാഅത്ത് ഇസ്‌ലാമിയുമാണെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പോസ്റ്റിനാണ് സന്ദീപ് വാര്യറുടെ മറുപടി. കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് സഖ്യമാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ബിജെപി സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി പഴയ ജിന്നയുടെ ലീഗുമായി സഖ്യത്തില്‍ മന്ത്രി ആയിരുന്നു എന്നത് നിഷേധിക്കാന്‍ സുരേന്ദ്രന് പറ്റുമോയെന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു. 

മഞ്ചേശ്വരത്ത് വട്ടത്തിലും, നീളത്തിലും തോറ്റ് തുന്നംപാടിയ സുരേന്ദ്രന്‍ ലീഗിനെതിരെ വര്‍ഗീയ ആരോപണം ഉന്നയിക്കുമ്പോള്‍, മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി ചെയ്ത വോട്ടാണ് എകെഎം അഷറഫിന്റെ 29000 ഭൂരിപക്ഷമെന്നത് മറക്കരുതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

കുറിപ്പിന്‍റെ പുർണരൂപം

മഞ്ചേശ്വരത്ത് വട്ടത്തിലും നീളത്തിലും തോറ്റ് തുന്നം പാടിയ സുരേന്ദ്രൻ ലീഗിനെതിരെ വർഗീയ ആരോപണം ഉന്നയിച്ച് വരുമ്പോൾ ഒരു കാര്യം മറക്കുന്നു, മഞ്ചേശ്വരത്തെ ഹിന്ദുക്കൾ കൂടി ചെയ്ത വോട്ടാണ് അഷറഫിൻ്റെ 29000 ഭൂരിപക്ഷം. ഗുരുവായൂരിൽ മതം പറഞ്ഞ ഗോപാലകൃഷ്ണന് ഗുരുവായൂർ അമ്പലത്തിൽ നിത്യവും പോകുന്ന ഹിന്ദുക്കളുടെ വോട്ട് പോലും കിട്ടിയില്ല. ഷൊർണൂരിൽ 2021 ൽ ഞാൻ നേടിയ വോട്ടിൽ നിന്നും 3000 വോട്ട് കുറഞ്ഞു ബിജെപി സൈബർ സംഘികളുടെ സോ കോൾഡ് ആത്മീയാചാര്യന്. 

ഇനി കോൺഗ്രസിൻ്റെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സഖ്യമാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ബിജെപി സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി പഴയ ജിന്നയുടെ ലീഗുമായി സഖ്യത്തിൽ മന്ത്രി ആയിരുന്നു എന്നത് നിഷേധിക്കാൻ സുരേന്ദ്രന് പറ്റുമോ?





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ; പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്

uae
  •  4 hours ago
No Image

മന്ത്രിമാരെ വേഗത്തിൽ തീരുമാനിക്കാൻ ലീഗ്; വകുപ്പുമാറ്റം വേണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  4 hours ago
No Image

മന്ത്രിസഭാ രൂപീകരണം: യു.ഡി.എഫ് യോഗം ഇന്ന്; മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായേക്കും

Kerala
  •  4 hours ago
No Image

ഇന്ധനവിലയിൽ വർധന; പെട്രോളിനും ഡീസലിനും 3 രൂപ വീതം വർധിച്ചു

National
  •  5 hours ago
No Image

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്

Kerala
  •  5 hours ago
No Image

വിജയ് പ്രധാനമന്ത്രി ആകാന്‍ സാധ്യത; മോദിയുടെ ജാതകത്തിന്റെ തനിപ്പകര്‍പ്പ്; പ്രവചിച്ച് വിവാദ ജ്യോതിഷി റിക്കി രാധന്‍

National
  •  12 hours ago
No Image

നാടും ജനങ്ങളും അർപ്പിച്ച വിശ്വാസം നിറവേറ്റി സംസ്ഥാനത്തെ നയിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് സാധ്യമാവട്ടെ; വി.ഡി സതീശന് ആശംസകൾ  നേർന്ന് ജിഫ്‌രി തങ്ങൾ

Kerala
  •  13 hours ago
No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  14 hours ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  14 hours ago