HOME
DETAILS

ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജിലൂടെ വർഗീയ സ്പർധയ്ക്ക് ശ്രമം: രാജീവ് ചന്ദ്രശേഖറിനെതിരെ യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി

  
Web Desk
May 15, 2026 | 5:32 AM

bjps facebook post attempts to incite communal tension youth congress files complaint with dgp against rajeev chandrasekhar

തിരുവനന്തപുരം: ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വർഗീയ വിദ്വേഷം പടർത്താൻ ശ്രമിച്ചെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രഭാരി രാജീവ് ചന്ദ്രശേഖറിനെതിരെ ഡി.ജി.പിക്ക് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നൽകിയത്. കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനും ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കാനും ലക്ഷ്യമിട്ടാണ് വിവാദ പോസ്റ്റ് പങ്കുവെച്ചതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ മോശമായി ചിത്രീകരിക്കുകയും വ്യക്തിഹത്യ നടത്തുകയും കോൺഗ്രസ് പ്രവർത്തകരുടെ അഭിമാനത്തെയും വിശ്വാസത്തെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള ചിത്രമാണ് പ്രചരിപ്പിച്ചത് എന്നും പരാതിയിൽ ഉന്നയിക്കുന്നു.

സമാധാനപരമായി കഴിയുന്ന കേരളീയർക്കിടയിൽ ബോധപൂർവം വിഷം കലർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത് എന്നും വിഷ്ണു സുനിൽ പറഞ്ഞു.

കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതിനൊപ്പം വർഗീയ സംഘർഷങ്ങൾക്ക് വഴിമരുന്നിടുന്ന നീക്കമാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വിഷ്ണു സുനിൽ ആരോപിച്ചു. സംഭവത്തിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

 

The Youth Congress has filed a formal complaint with the DGP against Rajeev Chandrasekhar over a controversial post on BJP's official Facebook page. The complaint alleges that the post was a deliberate attempt to incite communal tension and defame senior Congress leaders Mallikarjun Kharge and Rahul Gandhi. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസം; കേരളത്തിലേക്കുള്ള 8 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

Kerala
  •  3 days ago
No Image

മുക്കം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയെ കാണാനില്ല;ലൊക്കേഷന്‍ മൈസൂരില്‍, അന്വേഷണം

Kerala
  •  3 days ago
No Image

എന്‍.ഐ.എ, ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; 36കാരന്‍ അറസ്റ്റില്‍

National
  •  3 days ago
No Image

മദ്രസാ ബോര്‍ഡ് പിരിച്ചു വിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍;  ഇനി മുതല്‍ ഒരൊറ്റ നിയന്ത്രണ അതോറിറ്റിക്ക് കീഴിലെന്ന് മുഖ്യമന്ത്രി

National
  •  3 days ago
No Image

കരാർ തർക്കം ഡൽഹി ഹൈക്കോടതിയിൽ; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ വൈകുന്നു

uae
  •  3 days ago
No Image

വ്യാപകമായ മഴ ലഭിച്ചു; കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

Kerala
  •  3 days ago
No Image

യുഎഇയിലെ വേനൽക്കാല യാത്രകൾ കുറഞ്ഞ ബജറ്റിൽ ഒതുക്കണോ? ചെലവ് കുറയ്ക്കാൻ ഇതാ ചില 'സ്മാർട്ട്' യാത്രാ നുറുങ്ങുകൾ

uae
  •  3 days ago
No Image

സമസ്ത കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ എ. ഉമര്‍കോയ തങ്ങള്‍ വഫാത്തായി

latest
  •  3 days ago
No Image

കളിക്കാന്‍ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലിസ് എസ്.ഐ അറസ്റ്റില്‍

Kerala
  •  3 days ago
No Image

'ടിക്കറ്റ് പിന്നെ മതി... ആദ്യം അച്ചപ്പം വാങ്ങൂ'; സ്വകാര്യ ബസിലെ കൗതുകക്കാഴ്ച, പിന്നില്‍ ജീവനക്കാരുടെ അതിജീവനപ്പോരാട്ടം

Kerala
  •  3 days ago