HOME
DETAILS

അൽ-ഹദീസ അതിർത്തിയിൽ ലഹരിമരുന്ന് വേട്ട; നാല് ലക്ഷത്തിലധികം ആംഫെറ്റാമൈൻ ഗുളികകൾ പിടികൂടി

  
May 15, 2026 | 1:36 PM

zatca al haditha border drug bust amphetamine smuggling thwarted

റിയാദ്: സഊദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം സകാത്ത്-ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി. ട്രക്കിന്റെ സ്പെയർ ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന 4,26,162 ആംഫെറ്റാമൈൻ ഗുളികകളാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. അൽ-ഹദീസ അതിർത്തി കടന്നുവന്ന ട്രക്കിനുള്ളിലാണ് ഇവ കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തിനെതിരേ വ്യാപക പരിശോധനയാണ് രാജ്യത്തുടനീളം നടന്നുക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന് ഭീഷണിയുയർത്തുന്ന അനധികൃത വസ്തുക്കൾ തടയാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് സകാത്ത്-ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അൽ-ഹർബി വ്യക്തമാക്കി. എല്ലാ പ്രവേശന കവാടങ്ങളിലും കർശനമായ പരിശോധന തുടരുകയാണ്.

മയക്കുമരുന്ന് നിയന്ത്രണ വിഭാഗവുമായി സഹകരിച്ച് ലഹരിക്കടത്ത് പൂർണമായും ഇല്ലാതാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി മരുന്ന് വിൽക്കുന്നവരെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെ വിവരമറിയിക്കണമെന്നും വിവരമറിയിക്കുന്നവരുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. സെക്യൂരിറ്റി നമ്പർ: 1910, ഇ-മെയിൽ: [email protected], അന്താരാഷ്ട്ര നമ്പർ: 009661910 എന്നീ നമ്പറിൽ വിവരമറിയിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജന പങ്കാളിത്തം ആവശ്യമാണെന്നും അതോറിറ്റിയുമായി സഹകരിക്കണമെന്നും ഉദ്യോ​ഗസ്ഥർ അഭ്യർഥിച്ചു.  

Saudi Arabia's ZATCA foils an attempt to smuggle over 426,000 amphetamine pills hidden in a truck's spare tire at the Al-Haditha border. Authorities urge the public to report smuggling via the 1910 security hotline.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോർച്ചുഗലിനെ റൊണാൾഡോ കൊന്നു കൊലവിളിച്ചു, മൈതാനത്ത് വെറുമൊരു മുത്തച്ഛൻ; സിആർ7-നെ തള്ളിപ്പറഞ്ഞ് മുൻ ചെൽസി താരം

Football
  •  4 days ago
No Image

വസ്ത്രമാലിന്യം കുറയ്ക്കാന്‍ ദേശീയ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; യുഎഇയില്‍ 14 പുതിയ പങ്കാളിത്തങ്ങള്‍

uae
  •  4 days ago
No Image

'ഉത്തരവ് എഴുതി നല്‍കിയത് പ്രതികളോ?'; കശുവണ്ടി അഴിമതിക്കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 days ago
No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  4 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  4 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  4 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  4 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  4 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  4 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  4 days ago