HOME
DETAILS

തമിഴ്‌നാട്ടില്‍ 'വെളുത്ത തൂവാല സംസ്‌കാരം' അവസാനിപ്പിച്ച് മുഖ്യമന്ത്രി വിജയ്

  
Web Desk
May 16, 2026 | 5:40 AM

Chief Minister Vijay ends white towel culture in Tamil Nadu

തമിഴ്‌നാട് സര്‍ക്കാര്‍ ഓഫീസുകളിലെ മന്ത്രിമാരുടെയും വി.ഐ.പി മാരുടെയും കസേരകളില്‍ പതിവായി വിരിച്ചുവരുന്ന 'വെളുത്ത തൂവാല സംസ്‌കാരം' അവസാനിപ്പിച്ച് മുഖ്യമന്ത്രി വിജയ്. കലാവസ്ഥ  പ്രവര്‍ത്തക ലിസിപ്രിയ കങ്കുജം നടത്തിയ അഭ്യര്‍ഥനയ്ക്ക് പിന്നാലെ 24 മണിക്കൂറിനുള്ളിലാണ് ഈ മാറ്റം വന്നത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വി.ഐ.പി മാരുടെ കസേരകളില്‍ വെളുത്ത ടവല്‍ വിരിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്ന് ലിസിപ്രിയ കങ്കുജം എക്സിലൂടെ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. ഈ ശീലം ഉപേക്ഷിച്ച് പുതിയ മാതൃക സൃഷ്ടിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഇതിന് മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് പുറത്തുവന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക യോഗങ്ങളുടെ ചിത്രങ്ങളില്‍ കസേരകളില്‍ വെളുത്ത തൂവാല ഇല്ലാത്തത് ശ്രദ്ധേയമായി. സെക്രട്ടേറിയറ്റില്‍ നടന്ന വ്യവസായ വികസന വകുപ്പിന്റെ അവലോകന യോഗത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ മാറ്റം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ ഈ നീക്കം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഇന്ത്യന്‍ ബ്യൂറോക്രസിയിലും രാഷ്ട്രീയ സംവിധാനത്തിലും വര്‍ഷങ്ങളായി നിലനിന്നിരുന്ന 'വി.ഐ.പി സംസ്‌കാര'ത്തിന്റെ പ്രതീകാത്മകമായ അവസാനിപ്പിക്കലായാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.

തന്റെ അഭ്യര്‍ഥന പരിഗണിച്ച മുഖ്യമന്ത്രിക്ക് ലിസിപ്രിയ കങ്കുജം നന്ദി അറിയിച്ചു. സാധാരണ ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാണെന്ന് ഈ നടപടി തെളിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കസേരകളില്‍ വെളുത്ത ടവല്‍ വിരിക്കുന്ന ശീലം ബ്രിട്ടീഷ് ഭരണകാലത്താണ് ആരംഭിച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ തലയില്‍ ഉപയോഗിച്ചിരുന്ന മക്കാസര്‍ ഓയില്‍ കസേരകളില്‍ കറപിടിക്കാതിരിക്കാന്‍ ഉപയോഗിച്ചിരുന്ന തുണികളാണ് പിന്നീട് അധികാരത്തിന്റെ പ്രതീകമായി മാറിയത്. ''ആന്റി-മക്കാസേഴ്സ്'' എന്നായിരുന്നു ഇവ അറിയപ്പെട്ടിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  21 hours ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  21 hours ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  21 hours ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  a day ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  a day ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  a day ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  a day ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  a day ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  a day ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  a day ago