വിശ്വകര്‍മ ദിനാചരണം ഇന്ന്
കുറവിലങ്ങാട്: ഇന്ന് വിശ്വകര്‍മദിനാചരണം. കേരള വിശ്വകര്‍മസഭ മീനച്ചില്‍ താലൂക്ക് യൂണിയന്‍, വിശ്വകര്‍മ യുവജനസംഘം, വിശ്വകര്‍മ മഹിളാസംഘം, ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് യൂനിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട്ട് വിശ്വകര്‍മ ദിനാചരണം നടത്തും.
ഉച്ചകഴിഞ്ഞു 2.30ന് കോഴാ ബ്ലോക്ക് ഓഫീസ് ജംഗ്ഷനില്‍ നിന്നും സമ്മേളനവേദിയായ കുറവിലങ്ങാട് പാറ്റാനി ഓഡിറ്റോറിയത്തിലേക്ക് നടക്കുന്ന റാലിയോടെയാണു ദിനാഘോഷങ്ങള്‍ ആരംഭിക്കുക.
പാലാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആഷാകുമാര്‍ റാലി ഫ്‌ളാഗ്ഓഫ് ചെയ്യും. വൈകുന്നേരം നാലിനു നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. വിശ്വകര്‍മസഭ മീനച്ചില്‍ താലൂക്ക് യൂനിയന്‍ പ്രസിഡന്റ് അനില്‍ ആറുകാക്കല്‍ അധ്യക്ഷത വഹിക്കും.
മോന്‍സ് ജോസഫ് എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡ് ദാനം നിര്‍വഹിക്കുമെന്നു മീനച്ചില്‍ താലൂക്ക് യൂനിയന്‍ സെക്രട്ടറി പി.ജി. രാഘവന്‍കുട്ടി, വൈസ് പ്രസിഡന്റുമാരായ ടി.എസ്. ശ്രീധരന്‍, എം.കെ. മോഹനന്‍, ബോര്‍ഡ് അംഗം വി.ഡി. സോമനാഥന്‍, പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ സുരേന്ദ്രബാബു, വിശ്വകര്‍മ യുവജനസംഘം താലൂക്ക് യൂനിയന്‍ പ്രസിഡന്റ് കെ.സി. നിര്‍മല്‍കുമാര്‍, പബ്ലിസിറ്റി കമ്മിറ്റിയംഗം കെ.വി. സുരേഷ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."