HOME
DETAILS

യു.എ.ഇയിൽ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; തുടർച്ചയായ 6 ദിവസം ഒഴിവ്

  
Web Desk
May 18, 2026 | 9:32 AM

Eid Al Adha holidays announced for UAE private sector employees

അബുദാബി: യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും (ഈദ് അൽ അദ്ഹ) അനുബന്ധിച്ച് നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പെരുന്നാൾ അവധി വിവരങ്ങൾ പുറത്തുവിട്ടത്.

മേയ് 26 ചൊവ്വാഴ്ച ആരംഭിക്കുന്ന അവധി മേയ് 29 വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധിക്ക് ശേഷം ജൂൺ ഒന്ന് തിങ്കളാഴ്ച പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കും. ഫലത്തിൽ ആകെ ആറു ദിവസത്തെ അവധി ലഭിക്കും. ഫെഡറൽ സർക്കാർ മേഖലയിലെ ജീവനക്കാർക്കും ജൂൺ ഒന്നിനാണ് ഓഫീസുകൾ വീണ്ടും തുറക്കുന്നത്. പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾക്കും നഷ്ടപരിഹാരത്തിനും അർഹതയുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വിവിധ നിരീക്ഷണ സമിതികളിൽ നിന്നും ജ്യോതിശാസ്ത്ര കേന്ദ്രങ്ങളിൽ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകുന്നേരം യു.എ.ഇയിൽ ദുൽഹിജ്ജ മാസപ്പിറവി സ്ഥിരീകരിച്ചിരുന്നു. ഇതനുസരിച്ച് ഇന്ന് ദുൽഹിജ്ജ ഒന്നാം തീയതിയായി കണക്കാക്കും. മേയ് 26 ചൊവ്വാഴ്ച അറഫാ ദിനവും മേയ് 27 ബുധനാഴ്ച ബലിപെരുന്നാളും ആയിരിക്കും.

പെരുന്നാൾ അവധിയോടനുബന്ധിച്ച് യു.എ.ഇയിലെ സ്കൂളുകൾക്കും നീണ്ട അവധി ലഭിക്കും. മൂന്നാം ടേമിലെ മിഡ് ടേം ബ്രേക്ക് മേയ് 25 മുതൽ മേയ് 29 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. ജൂൺ ഒന്നിനായിരിക്കും ക്ലാസുകൾ പുനരാരംഭിക്കുക.

English summary :The Ministry of Human Resources and Emiratisation has announced a four-day paid holiday for private sector employees across the UAE, in observance of Arafat Day and Eid Al Adha.

The Eid break will run from Tuesday, May 26, and continue through Friday, May 29.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഹ്‌റാം ധരിച്ച് വിശുദ്ധ യാത്രയ്ക്ക്; ബഹ്‌റൈനില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്ര പുറപ്പെട്ടു

bahrain
  •  2 hours ago
No Image

ഈദിനോട് അനുബന്ധിച്ച് ബലിമൃഗങ്ങളുടെ വ്യാജ ഓൺലൈൻ പരസ്യങ്ങൾ; താമസക്കാർക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 hours ago
No Image

സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തം; ബഹ്‌റൈനി ജീവനക്കാരുടെ എണ്ണം ഉയര്‍ന്നു

bahrain
  •  2 hours ago
No Image

കുടകിൽ കുളിപ്പിക്കുന്നതിനിടെ ആനകൾ തമ്മിൽ ഏറ്റുമുട്ടി; മറിഞ്ഞുവീണ ആനയുടെ അടിയിൽപ്പെട്ട് യുവതി മരിച്ചു

National
  •  2 hours ago
No Image

വി.ഡി സർക്കാരിന് ആശംസയർപ്പിച്ച് പിണറായി വിജയൻ; ക്രിയാത്മകമായി പിന്തുണക്കുമെന്ന് കുറിപ്പ്

Kerala
  •  2 hours ago
No Image

നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; ബഹ്‌റൈനില്‍ നിന്ന് 83 പ്രവാസികളെ നാടുകടത്തി

bahrain
  •  2 hours ago
No Image

ബലിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഒമാന്‍; മെയ് 26 മുതല്‍ അഞ്ചുദിവസം അവധി

oman
  •  3 hours ago
No Image

അമ്മ കാന്റീനുകൾ നവീകരിക്കാൻ നിർദേശം; ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വിജയ്

National
  •  3 hours ago
No Image

'മകനെപ്പോലെയല്ല, അവൻ മകൻ തന്നെയാണ്'; സത്യപ്രതിജ്ഞാ ചടങ്ങിനിടെ വികാരഭരിതയായി അമ്മാളു അമ്മ; വാരിപ്പുണർന്ന് മുഖ്യമന്ത്രിയും രാ​ഹുൽ ​ഗാന്ധിയും

Kerala
  •  3 hours ago
No Image

പാർലമെന്ററി സമിതിയെ അപമാനിച്ചു; ധർമേന്ദ്ര പ്രധാനെതിരെ അവകാശലംഘന നോട്ടീസ് അയച്ച് കോൺ​ഗ്രസ് 

National
  •  3 hours ago