HOME
DETAILS

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

  
Web Desk
May 18, 2026 | 4:52 PM

model trafficking case womens arrested in kochi

കൊച്ചി: കേരളത്തിൽ നിന്നും പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി വേശാവൃത്തിക്ക് നിർബന്ധിക്കുന്ന വൻ മനുഷ്യക്കടത്ത് റാക്കറ്റിലെ രണ്ട് യുവതികൾ കൊച്ചിയിൽ പിടിയിൽ. തൃശൂർ സ്വദേശിനി സിന്ധു, ആലപ്പുഴ സ്വദേശിനി അലീന എന്നിവരെയാണ് മരട് പൊലിസ് അറസ്റ്റ് ചെയ്തത്. ദുബൈയിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയായ മലയാളി പെൺകുട്ടിയുടെ പരാതിയിലാണ് പൊലിസിന്റെ നിർണായക നടപടി. മോഡലിങ്ങിൽ അവസരങ്ങൾ വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ ഇവർ വിദേശത്തേക്ക് കടത്തിയിരുന്നത്.

മോഡലിങ് രംഗത്ത് മികച്ച അവസരങ്ങളും ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്താണ് പ്രതികൾ പെൺകുട്ടിയെ ദുബൈയിൽ എത്തിച്ചത്. വിദേശത്ത് എത്തിച്ച ശേഷം പെൺകുട്ടിക്ക് ബലമായി മയക്കുമരുന്ന് നൽകുകയും, തുടർന്ന് നഗ്നചിത്രങ്ങൾ പകർത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ദുബൈയിൽ വച്ച് നിരവധി പേർക്ക് കാഴ്ചവെച്ചതായാണ് പരാതി.

കേവലം രണ്ട് പേരിലൊതുങ്ങുന്നതല്ല ഈ റാക്കറ്റ്. വൻ ശൃംഖല തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികൾ ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം, നിലവിൽ മൂന്ന് പരാതികൾ ലഭിച്ചതായും എന്ന് മരട് പൊലിസ് വ്യക്തമാക്കി

അറസ്റ്റിലായവരിൽ അലീന എന്ന യുവതി മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബറിൽ വൈറ്റിലയിലെ പ്രമുഖ ബാറിലുണ്ടായ ഗുണ്ടാസംഘർഷത്തിലും ഇവർ പങ്കാളിയായിരുന്നു. കൊച്ചിയിലെ ലഹരി-ഗുണ്ടാ മാഫിയകളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

യുവതികളുടെ അറസ്റ്റോടെ സമാന രീതിയിൽ തട്ടിപ്പിനിരയായ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി പൊലിസിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. കേസിൽ ലഹരി-മനുഷ്യക്കടത്ത് റാക്കറ്റിലെ മറ്റ് കണ്ണികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലിസ്.

 

the kochi police have arrested two women, sindhu and aleena, for operating a major human trafficking racket under the guise of modeling assignments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

oman
  •  12 hours ago
No Image

തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി

Kerala
  •  12 hours ago
No Image

മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി

National
  •  12 hours ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  13 hours ago
No Image

യുഎഇയിൽ നാളെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  13 hours ago
No Image

കനത്ത മഴ തുടരുന്നു; തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 hours ago
No Image

തൃണമൂൽ കോൺ​ഗ്രസിൽ വൻ രാഷ്ട്രീയ അട്ടിമറി; മമതയെ ഞെട്ടിച്ച് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമതർ പിടിച്ചെടുത്തു

National
  •  13 hours ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അബുദബി പൊലിസ്

uae
  •  14 hours ago
No Image

ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവമോർച്ച നേതാവിനെതിരെ കേസ്, സംസ്ഥാനവ്യാപക പണിമുടക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

National
  •  14 hours ago
No Image

കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതിമാരുടെ ആത്മഹത്യാശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Kerala
  •  14 hours ago

No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  16 hours ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  16 hours ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  16 hours ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  16 hours ago