ചതയദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
വൈക്കം: പീതവര്‍ണ്ണങ്ങള്‍ പീലിവിടര്‍ത്തിയ ചതയദിനറാലി ചരിത്ര നഗരത്തെ പുളകമണിയിച്ചു.
മഞ്ഞക്കൊടികള്‍പിടിച്ച് തൊപ്പിയും ചൂടി പീതാംബരധാരികളായി നഗരത്തിലേക്ക് ഒഴുകിയ വന്‍ പുരുഷാരം അണിനിരന്ന റാലി നഗരത്തെ പീതസാഗരമാക്കി. 162-ാംമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം വൈക്കം യൂനിയന്റെ നേതൃത്വത്തിലായിരുന്നു നഗരത്തെ ജനസമുദ്രമാക്കിയ ചതയദിനറാലി അരങ്ങേറിയത്. വില്ല് വണ്ടിയില്‍ ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രം മുല്ലപ്പു മാലകള്‍കൊണ്ട് അലങ്കരിച്ചുവെച്ച് ഘോഷയാത്രയൂടെ മുന്നില്‍ നീങ്ങി. നിലക്കാവടികളും പൂക്കാവടികളും പുലിക്കളിയും പഞ്ചവാദ്യവും താളമേളങ്ങളും മുത്തുക്കുടകളും അകമ്പടി നിന്ന ചതയദിനറാലി നഗരത്തിനു പുത്തന്‍കാഴ്ചയായി.
വൈക്കം എസ്.എന്‍.ഡി.പി യൂനിയന്റെ 54 ശാഖായോഗങ്ങളാണ് ഘോഷയാത്രയില്‍ അണിനിരന്നത്. കെട്ടിലും മട്ടിലും റാലി വര്‍ണ്ണോജ്ജ്വലമായി. എസ്.എന്‍.ഡി.പി യൂണിയന്റെ ആള്‍ബലവും സംഘടനാശക്തിയും വിളിച്ചോതുന്നതായിരുന്നു റാലിയുടെ പ്രൗഢി. വിവിധ ശാഖായോഗങ്ങളില്‍ നിന്നും എത്തിയ ഘോഷയാത്രകള്‍ യൂണിയന്‍ ആസ്ഥാനത്ത് ഒത്തുകൂടി. യൂനിയന്റെ ബാനറിനു പിന്നില്‍ അണിനിരന്ന റാലി കച്ചേരിക്കവല, പടിഞ്ഞാറെനട, വടക്കേനട, വലിയകവല, കൊച്ചുകവല, കെ.എസ്.ആര്‍.ടി.സി-പ്രൈവറ്റ് ബസ് സ്റ്റാന്റ്, ബോട്ടുജെട്ടിവഴി സമ്മേളന സ്ഥലമായ ആശ്രമം സ്‌കൂള്‍ മൈതാനിയിലേക്ക് നീങ്ങി. യൂനിയന്‍ പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെന്‍, വൈസ് പ്രസിഡന്റ് കെ.ടി.അനില്‍കുമാര്‍, പി.പി.സന്തോഷ്, രാജേഷ് മോഹന്‍, രാജേഷ് തടത്തില്‍, വി.ഡി.സുനില്‍കുമാര്‍, ഗോപാലകൃഷ്ണന്‍, ടി.എസ്.ബൈജു, കെ.വി.പ്രസന്നന്‍, എസ്.കെ.സജി, രതീഷ് അക്കരപ്പാടം, വനിതാസംഘം പ്രസിഡന്റ് മണിമോഹന്‍, സെക്രട്ടറി ലൈല ചെല്ലപ്പന്‍, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പി.വി.വിവേക്, ശശിവെച്ചൂര്‍, സലിംകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഈരാറ്റുപേട്ട: തീക്കോയി എസ്.എന്‍.ഡി.പി. യോഗം 2148-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ ശാഖാ കമ്മറ്റി, വനിതാ സംഘം, കുടുംബശ്രീ യൂണിറ്റുകള്‍, യൂത്ത് മൂവ്‌മെന്റ്, എസ്.എച്ച്.ഗ്രൂപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചതയദിനം ആചരിച്ചു.
ആച്ചൂക്കാവ് ക്ഷേത്രം മേല്‍ശാന്തി രഞ്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗുരുദേവ ക്ഷേത്രത്തില്‍ മഹാഗണപതിഹോമം, ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥഎന്നിവ നടത്തി. ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര തീക്കോയി ടൗണിലെത്തി ആച്ചുക്കാവ് ക്ഷേത്രത്തില്‍ സമാപിച്ചു. ശാഖാ പ്രസിഡന്റ്ടി.കെ. ബാരകൃഷ്ണന്‍, ടി.എസ് റെജി, ടി.ഡി. രഘുനാഥന്‍, ഇ.ഡി.രമണന്‍, വി.എന്‍ ദാസപ്പന്‍, എ.ആര്‍. സോമന്‍, എം.കെ. മോഹനന്‍, കെ.കെ. ബാബു, വിവി റെജി, ബിന്ദു മോഹനന്‍, സി.ബി.റജി, തങ്കമണി ചന്ദ്രന്‍, സിന്ധു ബാബു, ഉഷാ അജയന്‍, പത്മിനി മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."