കുടുംബ സംഗമവും ഉപഹാര സമര്‍പ്പണവും നടത്തി
നെട്ടൂര്‍: പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഏരിയ റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ (ഫര്‍വ) ആഭിമുഖ്യത്തില്‍ നടത്തിയ കുടുംബ സംഗമവും ഉപഹാര വിതരണവും മരട് സഗരസ ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നെട്ടൂര്‍ മഹല്ല് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ.പി.എം ഫസല്‍ അധ്യക്ഷനായി. കാന്‍സര്‍ രോഗചികിത്സാ വിദഗ്ദന്‍ ഡോ.തോമസ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി .
കാന്‍സര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഫര്‍വ അംഗമായ വി.പി മുരുകേശനെ ചികിത്സിച്ച് രോഗം പൂര്‍ണ്ണമായും ഭേദമാക്കിയ ഡോ. തോമസ് വര്‍ഗീസിന് ഉപഹാരം നല്‍കി ആദരിച്ചു. കലാ കായിക മത്സര വിജയികള്‍ക്ക് ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാറും ഡോ.തോമസ് വര്‍ഗീസും ചേര്‍ന്ന് സമ്മാന ദാനം നടത്തി. സെക്രട്ടറി എ.ആര്‍ പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ .കെ അബ്ദുള്‍ മജീദ് കുടുംബ സംഗമ സന്ദേശം നല്‍കി.
നഗരസഭ കൗണ്‍സിലര്‍ ബിനു ജോസഫ്, പനങ്ങാട് എസ്.ഐ. ജോസഫ് ജോര്‍ജ് , ടി.പി. ആന്റണി മാസ്റ്റര്‍, എം.എം.അഷ്‌റഫ്, നെട്ടൂര്‍ മേഖല റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എ മന്‍സൂര്‍ അഹമ്മദ്, മാധ്യമ പ്രവര്‍ത്തകന്‍ എസ്.കെ ശെല്‍വകുമാര്‍,കെ.പി പുരുഷന്‍, കെ.എന്‍ പ്രഭാകരന്‍, കെ.കെ പരമേശ്വരന്‍ എ.എം മന്‍സൂര്‍, എ.എല്‍ അംബുജാക്ഷന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."