HOME
DETAILS

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; സൈനിക, സിവിലിയന്‍, മെഡിക്കല്‍, സാങ്കേതിക വിഭാഗങ്ങളിലെ വിദഗ്ധരെ വിന്യസിച്ച് സഊദി ഭരണകൂടം | Hajj 2026

  
May 21, 2026 | 4:17 AM

Saudi Defence Ministry Launches Comprehensive Operational Plan for Hajj 2026

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി സമഗ്രമായ കര്‍മപദ്ധതിയുമായി സഊദി അറേബ്യ. മക്ക, മദീന, മറ്റ് പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളിലായി സൈനിക, സിവിലിയന്‍, മെഡിക്കല്‍, സാങ്കേതിക വിഭാഗങ്ങളിലെ വിദഗ്ധരെ വിന്യസിച്ചുകൊണ്ട് സഊദി പ്രതിരോധ മന്ത്രാലയം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. സുരക്ഷാസര്‍ക്കാര്‍ ഏജന്‍സികളെ പിന്തുണയ്ക്കാനും തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനുമാണ് ഈ സജ്ജീകരണം.
തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും അപകടകരമായ വസ്തുക്കള്‍ കണ്ടെത്തുന്നതിനും സഊദി ലാന്‍ഡ് ഫോഴ്‌സ് (കരസേന) രംഗത്തുണ്ടാകും. റോയല്‍ സഊദി എയര്‍ഫോഴ്‌സ് വ്യോമാതിര്‍ത്തി നിരീക്ഷിക്കുകയും വ്യോമഗതാഗതം നിയന്ത്രിക്കുകയും അടിയന്തര നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. തുറമുഖങ്ങളിലും പുണ്യസ്ഥലങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ നാവികസേനയുടെ ബോംബ് ഡിറ്റക്ഷന്‍ ടീമുകള്‍, ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റുകള്‍ എന്നിവയും സജ്ജമാണ്.
തീര്‍ഥാടകര്‍ക്കായി 41 കേന്ദ്രങ്ങളിലാണ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കല്‍ സര്‍വീസ് വിഭാഗം ആരോഗ്യ സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 1,100ലധികം കിടക്കകളുള്ള ആശുപത്രികളും ക്ലിനിക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. 2,160ലധികം മെഡിക്കല്‍ വിദഗ്ധരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. കൂടാതെ, പൂര്‍ണ്ണ സജ്ജീകരണങ്ങളോടെയുള്ള നാല് എയര്‍ ആംബുലന്‍സുകള്‍ (എയര്‍ മെഡിക്കല്‍ ഇവാക്വേഷന്‍ സര്‍വീസ്) ഹജ്ജ് സീസണിലുടനീളം 24 മണിക്കൂറും പ്രവര്‍ത്തിക്കും.
തീര്‍ഥാടകര്‍ക്കായുള്ള മതപരമായ മാര്‍ഗ്ഗനിര്‍ദ്ദേശ പരിപാടികള്‍, വിദേശ മിലിട്ടറി അറ്റാഷെമാരുടെ സന്ദര്‍ശനം എന്നിവയും മന്ത്രാലയം ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നുണ്ട്.

Saudi Defence Ministry Launches Comprehensive Operational Plan for Hajj 2026

Summary: Saudi Arabia’s Ministry of Defence has finalized a comprehensive operational plan to ensure pilgrim safety and streamline crowd management for the 2026 Hajj season. The initiative deploys military, civilian, medical, and technical personnel across Mecca, Medina, and the holy sites to assist local security and government agencies. Assisting with crowd management and the detection of hazardous materials. Monitoring airspace, managing air traffic, and conducting emergency surveillance operations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  2 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  2 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  2 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  2 days ago
No Image

ഇറാനിൽ അട്ടിമറിക്ക് യുഎസും ഇസ്റാഈലും പദ്ധതിയിട്ടു; അഹ്മദി നെജാദിനെ ഭരണത്തിലേറ്റാൻ മൊസാദുമായി രഹസ്യധാരണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

International
  •  2 days ago
No Image

77 കോടിയുടെ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ജേഴ്‌സിക്ക് പിന്നിൽ സാധാരണ തെരുവ് മാർക്കറ്റ്! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ!

Football
  •  2 days ago
No Image

സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു; വാഹനാപകടമെന്ന് സംശയം

Kerala
  •  2 days ago
No Image

'അപകടങ്ങളില്ലാത്ത വേനൽക്കാലം': വമ്പൻ പ്രഖ്യാപനവുമായി ദുബൈ പൊലിസ്; വാഹനങ്ങൾക്ക് സൗജന്യ പരിശോധന

uae
  •  2 days ago
No Image

സ്പെയിനിനെതിരായ സെമിയിൽ കണങ്കാലിന് പരിക്കേറ്റ എംബാപ്പെ കളിക്കുമോ? ഫ്രഞ്ച് ക്യാമ്പിൽ നിന്നുള്ള നിർണായക വിവരം പുറത്ത്!

Football
  •  2 days ago
No Image

മെസ്സിയും സംഘവും ആകാശനീല ജേഴ്സി മാറ്റുന്നു! ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന നേവി ബ്ലൂ ധരിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്!

Football
  •  2 days ago


No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  2 days ago
No Image

അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

uae
  •  2 days ago
No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  2 days ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  2 days ago