HOME
DETAILS

ബംഗാളില്‍ സ്‌കൂള്‍ക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍

  
May 21, 2026 | 10:22 AM

bjp-government-makes-vande-mataram-mandatory-in-bengal-madrasas

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും ദേശീയഗീതം ആലപിക്കുന്നത് നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍. സ്‌കൂളുകളില്‍ ഈ നിയമം നടപ്പിലാക്കി ഒരാഴ്ച്ച തികയും മുന്‍പാണ് ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഈ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

സംസ്ഥാനത്തുടനീളമുള്ള ന്യൂനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ മദ്രസകളിലും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള അസംബ്ലി യില്‍ 'വന്ദേമാതരം' ആലപിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്ന് മദ്രസ വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇത് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവിലുണ്ട്.

ദേശീയഗാനത്തിന് തുല്യമായ പദവി വന്ദേമാതരത്തിന് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. 

ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയുടെ പദവിക്ക് തുല്യമായ പരിഗണന നല്‍കിയിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളികള്‍ക്ക് ആവേശം പകര്‍ന്ന വന്ദേമാതരത്തിന് ദേശീയ?ഗാനത്തിന് തുല്യമായ പദവി നല്‍കണമെന്ന ആവശ്യം നേരത്തെ പാര്‍ലമെന്റിലും ഉയര്‍ന്നിരുന്നു.

 

The Bharatiya Janata Party government in West Bengal has reportedly made the singing of “Vande Mataram” mandatory in madrasas following a similar directive in schools. The decision has triggered political debate and mixed reactions from various social and religious groups, with supporters calling it a patriotic measure while critics raise concerns over cultural and educational autonomy.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ചൂടിന്റെ ശക്തി ഉയര്‍ന്ന് തന്നെ; ഈ ആഴ്ചയും കടുത്ത ചൂട് തുടരും; താപനില 47 ഡിഗ്രി വരെ; രാത്രി ഈര്‍പ്പം കൂടും | UAE Weather Updates

Weather
  •  4 hours ago
No Image

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: കാസര്‍കോട് ജില്ലയില്‍ ഇന്നു ബസ് പണിമുടക്ക്

Kerala
  •  4 hours ago
No Image

സപ്ലൈകോ വൻ കടക്കെണിയിൽ; വിതരണക്കാർക്ക് മാത്രം നൽകാനുള്ളത് 432  കോടി

Kerala
  •  4 hours ago
No Image

വെങ്ങാനൂര്‍ സ്വര്‍ണ്ണത്തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരണത്തിന്കീഴടങ്ങി; പ്രതി സിന്ധുവിനെതിരെ കേസുകളുടെ പെരുമഴ

Kerala
  •  4 hours ago
No Image

കിഫ്ബിയുടെ കടബാധ്യത 32,187 കോടി; മുൻ സി.ഇ.ഒ ശമ്പളയിനത്തിൽ കൈപ്പറ്റിയത് 3.42 കോടി     

Kerala
  •  4 hours ago
No Image

അമേരിക്കയേക്കാൾ മുന്നിലല്ല, പിന്നിൽ; ശിശുമരണനിരക്കിൽ സംസ്ഥാനത്ത് വർധനവ്; കൂടുതലും നഗരപ്രദേശങ്ങളിൽ

Kerala
  •  5 hours ago
No Image

കണക്കെടുപ്പിനിടെ പഠനം 'കണക്കാ'; അധ്യാപകർ കൂട്ടത്തോടെ സെൻസസ് ഡ്യൂട്ടിയിൽ; പ്രൈമറി സ്‌കൂളുകളിൽ അധ്യയനം പ്രതിസന്ധിയിൽ

Kerala
  •  5 hours ago
No Image

ഏയ്, 'ജയിൽ ഓട്ടം'; സ്വന്തം വാഹനമില്ലാതെ 15 ജയിലുകൾ; തടവുകാരെ ആശുപത്രിയിലെത്തിക്കുന്നത് ഓട്ടോ അടക്കം സ്വകാര്യ വാഹനങ്ങളിൽ

Kerala
  •  5 hours ago
No Image

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം; മെറിറ്റിൽ 41,147 വിദ്യാർഥികൾ പുറത്ത്; പ്രവേശനം നേടിയത് 3.59 ലക്ഷം 

Kerala
  •  5 hours ago
No Image

സൗദിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനാനുമതി: ചില സ്ഥാപനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി

Saudi-arabia
  •  5 hours ago