HOME
DETAILS

മന്ത്രി കെ.എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം: പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

  
May 23, 2026 | 10:42 AM

police-officer-suspended-over-derogatory-remarks-against-km-shaji

കാസര്‍ഗോഡ്: വാട്സ്ആപ്പ് ഗ്രൂപ്പില്‍ മന്ത്രി കെ.എം ഷാജിയെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ച് സന്ദേശമയച്ച പൊലിസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്തിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

കെ.എം ഷാജി മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു വിവാദ വാട്സ്ആപ്പ് സന്ദേശം പ്രചരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 'പോലിസ് ഫ്രണ്ട്സ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലിസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

സന്ദേശത്തില്‍ കെ.എം ഷാജിയെ 'വര്‍ഗീയവാദി' എന്ന് വിശേഷിപ്പിക്കുകയും സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് വ്യക്തിപരമായും രാഷ്ട്രീയപരമായും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. 

വിവാദമായ സന്ദേശം സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.

വാട്സ്ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശം

'സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയന്‍. ഈ വീഡിയോ നിങ്ങള്‍ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യു.ഡി.എഫ് മുട്ടുന്യായങ്ങള്‍ പറഞ്ഞ് ബഹിഷ്‌ക്കരിച്ചിരുന്നു. അത് അവരുടെ സംസ്‌കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോണ്‍ഗ്രസ്സുകാരെയും കേരള കോണ്‍ഗ്രസ്സുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങള്‍ക്ക് കാണാം. എന്നാല്‍ ആ ഭാഗത്ത് നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്‌ക്കൂട്ടാകുന്ന ഒരു വര്‍ഗ്ഗീയവാദിയെയും നിങ്ങള്‍ക്ക് കാണാം. ഉറക്കത്തില്‍പോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നില്‍ തെറി വിളിച്ച് ആളാകാന്‍ ഏതവനും പറ്റും ഷാജിയെ ആ മനുഷ്യന്റെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ നിന്റെ മുട്ടുവിറക്കും ഷാജിയെ നീ നിന്ന് വിറക്കാന്‍ പോകുന്നതേയുള്ളൂ.',

 

A police officer has been suspended for allegedly making derogatory remarks against K. M. Shaji. The action was taken following complaints and internal review over the controversial comments. The incident has triggered political reactions and discussions regarding the conduct of public officials and disciplinary standards within the police force.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ കരാര്‍ കാലാവധി ധനവകുപ്പ് നീട്ടി; ടെന്‍ഡറില്ലാതെ അനുമതി തുടരും

Kerala
  •  9 days ago
No Image

ലൈവ് വീഡിയോയില്‍ ലഹരി ഉപയോഗം; വ്‌ളോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ പിടിയില്‍ 

Kerala
  •  9 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു; 28 വർഷമായി പ്രവാസി

Saudi-arabia
  •  9 days ago
No Image

പൊതുദർശനത്തിന് ഖാംനഇയുടെ 14 മാസം പ്രായമായ പേരക്കുട്ടിയുടെ കുഞ്ഞുമയ്യിത്തും

International
  •  9 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; ഇന്ത്യൻ സംഘത്തെ സ്വാഗതംചെയ്യുമ്പോൾ പാരായണം ചെയ്തത് ആലു ഇംറാൻ അധ്യായത്തിലെ സൂക്തം

International
  •  9 days ago
No Image

സ്വകാര്യ ഗ്രൂപ്പുകൾക്ക് 52,507 ഹജ്ജ്ക്വാട്ട, അപേക്ഷ ക്ഷണിച്ചു

Kerala
  •  9 days ago
No Image

രാമക്ഷേത്ര കാണിക്കക്കൊള്ള; തട്ടിപ്പിന്റെ കടലെന്ന് എസ്.ഐ.ടി; പ്രതിദിനം 8 ലക്ഷം രൂപയോളം കടത്തി

National
  •  9 days ago
No Image

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴിയില്‍ വൈരുധ്യം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

Kerala
  •  9 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  9 days ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  9 days ago