HOME
DETAILS

10 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം: പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലിസ്

  
Web Desk
May 25, 2026 | 6:29 AM

missing child case father himself killed 10-month-old baby after drugging wife and daughter says police

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുകുന്ദ്പൂരിൽ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ നാടിനെ നടുക്കുന്ന വഴിത്തിരിവ്. കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത് സ്വന്തം പിതാവാണെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയായ പിതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നതെന്ന് പൊലിസ് പറഞ്ഞു. കൃത്യം നടത്തുന്നതിനായി പ്രതി ക്രൂരമായ ആസൂത്രണമാണ് നടത്തിയത്. രാത്രിയിൽ ഭാര്യയ്ക്കും മൂത്ത മകൾക്കും ലഹരിപദാർത്ഥം കലർത്തിയ ആഹാരമോ പാനീയമോ നൽകി ബോധം കെടുത്തുകയായിരുന്നു. ഇവർ അബോധാവസ്ഥയിലായതിനെ തുടർന്ന് പ്രതി കുഞ്ഞിനെ വകവരുത്തി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി കുഞ്ഞിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചതായി പ്രതി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. നിലവിൽ ടാങ്കിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഞായറാഴ്ച രാവിലെ പാൽ വാങ്ങാനായി പിതാവ് പുറത്തുപോയ സമയത്ത് കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു കുടുംബം ആദ്യം പൊലിസിൽ നൽകിയ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. എന്നാൽ, ചോദ്യം ചെയ്യലിനിടെ പിതാവ് നൽകിയ മൊഴികളിലെ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പൊലിസിൽ സംശയമുണർത്തിയത്.

തുടർന്ന് പൊലിസ് ശൈലിയിൽ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്നും, ഇതിൽ മറ്റ് കുടുംബാംഗങ്ങൾക്ക് ആർക്കെങ്കിലും പങ്കുണ്ടോ എന്നും അറിയാൻ പ്രതിയെ പൊലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

"മകൻ രാവിലെ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിയുന്നത്" എന്നായിരുന്നു കുഞ്ഞിന്റെ മുത്തശ്ശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ, ഭർത്താവ് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ താനും മൂത്ത മകളും ബോധരഹിതരായ നിലയിലായിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മ സൂര്യ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

 

in a shocking incident, a father was arrested for murdering his 10-month-old baby. according to the police, the man intentionally drugged his wife and older daughter to make them unconscious before committing the crime.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  2 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  2 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  2 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  2 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  2 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  2 days ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  2 days ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  2 days ago