HOME
DETAILS

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

  
Web Desk
May 27, 2026 | 3:17 PM

vaibhav suryavanshi smashes pat cummins for hat-trick sixes to break chris gayles 14-year-old ipl record

ജയ്പൂർ: ഐ.പി.എൽ ചരിത്രത്തിൽ ഇതുവരെ ആരും കാണാത്ത വിധം റെക്കോർഡുകൾ ഒന്നൊഴിയാതെ അടിച്ചുടച്ച് രാജസ്ഥാൻ റോയൽസിന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഹൈ-വോൾട്ടേജ് എലിമിനേറ്റർ പോരാട്ടത്തിലാണ് വൈഭവ് സിക്സറുകളുടെ പെരുമഴ തീർത്തത്. മത്സരത്തിൽ വെറും 29 പന്തിൽ 12 സിക്സറുകളുടെ അകമ്പടിയോടെ 97 റൺസടിച്ചുകൂട്ടിയ താരം, ഐ.പി.എൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ബാറ്ററെന്ന സർവ്വകാല റെക്കോർഡ് സ്വന്തം പേരിലാക്കി.

തന്റെ കരിയറിലെ രണ്ടാം സീസൺ മാത്രം കളിക്കുന്ന ഈ കൗമാരക്കാരൻ 15 മത്സരങ്ങളിൽ നിന്ന് പറത്തിയത്  65 സിക്സറുകളാണ്. 2012-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി 59 സിക്സറുകൾ അടിച്ചുകൂട്ടിയ ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയ്‌ലിന്റെ 14 വർഷം പഴക്കമുള്ള റെക്കോർഡാണ് വൈഭവ് സൂര്യവംശി എന്ന ഇന്ത്യൻ താരം പഴങ്കഥയാക്കിയത്.

സെഞ്ച്വറി റെക്കോർഡിന് തൊട്ടരികെ വീഴ്ച; ജയസൂര്യയും റെയ്നയും വഴിമാറി!

ക്രിസ് ഗെയ്‌ലിന്റെ തന്നെ പേരിലുള്ള ഐ.പി.എല്ലിലെ അതിവേഗ സെഞ്ച്വറി (30 പന്തിൽ) റെക്കോർഡിന് തൊട്ടരികെയാണ് വൈഭവ് നിർഭാഗ്യവശാൽ പുറത്തായത്. 28 പന്തിൽ 97 റൺസിലെത്തിയ താരം ഗെയ്‌ലിന്റെ റെക്കോർഡ് മറികടക്കാനുള്ള ശ്രമത്തിൽ പ്രഫുൽ ഹിംഗെയുടെ പന്തിൽ തേർഡ് മാനിൽ സ്മരൺ രവിചന്ദ്രന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. 12 സിക്സും 5 ഫോറുമടങ്ങുന്നതായിരുന്നു ആ വിസ്മയകരമായ ഇന്നിങ്സ്.

ഈ ഒറ്റ ഇന്നിങ്സോടെ തകർന്ന മറ്റ് പ്രധാന റെക്കോർഡുകൾ:

  • അതിവേഗ പ്ലേ-ഓഫ് അർധസെഞ്ച്വറി: വെറും 16 പന്തിൽ (8 സിക്സോടെ) സീസണിലെ അഞ്ചാം അർധസെഞ്ച്വറി തികച്ച താരം, ഐ.പി.എൽ നോക്കൗട്ട് ഘട്ടത്തിലെ അതിവേഗ ഫിഫ്റ്റിയെന്ന സുരേഷ് റെയ്നയുടെ റെക്കോർഡിനൊപ്പമെത്തി.
  • പവർപ്ലേയിലെ സിക്സർ വേട്ട: പവർപ്ലേ ഓവറുകളിൽ മാത്രം താരം ഇന്ന് 8 സിക്സറുകൾ പറത്തി. 2008-ൽ ചെന്നൈക്കെതിരെ മുംബൈക്കായി 7 സിക്സറുകൾ അടിച്ച സനത് ജയസൂര്യയുടെ റെക്കോർഡാണ് തകർന്നത്.
  • പവർപ്ലേയിൽ കൂടുതൽ റൺസ്: ഒരു സീസണിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ഡേവിഡ് വാർണറുടെ (2016-ൽ 467 റൺസ്) റെക്കോർഡും വൈഭവ് (490 റൺസ്) മറികടന്നു.

ഗെയ്‌ലിനെ മറികടക്കാൻ വേണ്ടിയിരുന്നത് 7 സിക്സുകൾ; കമിൻസിനെതിരെ ഹാട്രിക് സിക്സ്!

ഒരു ഐ.പി.എൽ സീസണിൽ 50 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന നേട്ടം നേരത്തെ സ്വന്തമാക്കിയ വൈഭവിന്, ഗെയ്‌ലിനെ മറികടക്കാൻ മത്സരത്തിന് മുമ്പ് 7 സിക്സുകളായിരുന്നു വേണ്ടിയിരുന്നത്. ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്ത് സിക്സറിന് തൂക്കിയാണ് താരം തുടങ്ങിയത്.

രണ്ടാം ഓവറിൽ ഇഷാൻ മലിംഗക്കെതിരെയും സിക്സർ നേടി. മൂന്നാം ഓവറിൽ പാറ്റ് കമിൻസിനെതിരെ തുടർച്ചയായി 3 സിക്സറുകൾ (ഹാട്രിക് സിക്സ്) പറത്തിയ വൈഭവ്, തൊട്ടടുത്ത ഓവറിൽ സാക്കിബ് ഹുസൈനെ സിക്സറിന് പറത്തി ഗെയ്‌ലിനൊപ്പമെത്തി. അതേ ഓവറിലെ അടുത്ത പന്തും ഗാലറിയിലെത്തിച്ച് ഗെയ്‌ലിനെ പിന്നിലാക്കി താരം ചരിത്രത്തിന്റെ നെറുകയിലെത്തി.

ഓറഞ്ച് ക്യാപ്പും വൈഭവിന്റെ കൈകളിലേക്ക്

ലീഗ് ഘട്ടത്തിൽ ഇതേ ഹൈദരാബാദിനെതിരെ 37 പന്തിൽ 103 റൺസ് (12 സിക്സ്) നേടി ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സർ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. ഇന്നത്തെ വെടിക്കെട്ടോടെ ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്നായി 680 റൺസ് നേടിയ രാജസ്ഥാൻ താരം ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്തി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. വൈഭവിന്റെ ഈ ‘ആറാട്ടിന്റെ’ കരുത്തിൽ രാജസ്ഥാൻ റോയൽസ് പവർപ്ലേയിൽ 80 റൺസും, ഓപ്പണിങ് വിക്കറ്റിൽ 8 ഓവറിൽ 125 റൺസും അടിച്ചുകൂട്ടി ശക്തമായ നിലയിലാണ്.14 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  2 days ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  2 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  2 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  2 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  2 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  2 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  2 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  2 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  2 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago