HOME
DETAILS

ലോകസമാധാനത്തിന്റെ സന്ദേശവാഹകരാവുക: ജിഫ്‌രി തങ്ങള്‍

  
May 28, 2026 | 2:38 AM

Be a messenger of world peace Jifri Thangal

അല്ലാഹുവിലുള്ള വിശ്വാസവും സമര്‍പ്പണവും കൊണ്ട് ഹൃദയവിശുദ്ധി കൈവരിക്കാനുള്ള  പ്രയത്നങ്ങളാണ് ഹജ്ജും ബലിപെരുന്നാളും നല്‍കുന്ന പാഠമെന്നും, പരസ്പര സ്‌നേഹവും ലോക സമാധാനവും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കണമെന്നും സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഈദുല്‍അദ്ഹാ സന്ദേശത്തില്‍ പറഞ്ഞു. മറ്റുള്ളവരുടെ രക്തവും അഭിമാനവും സംരക്ഷിക്കുകയും അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുകയും ചെയ്യുകയെന്ന മാനുഷിക വിളംബരമാണ് മുഹമ്മദ് നബി(സ്വ)യുടെ അറഫാദിന പ്രഭാഷണത്തിന്റെ സന്ദേശം. ലോകംദര്‍ശിച്ച ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു അത്. മാനവികമൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന  യുദ്ധസാഹചര്യങ്ങള്‍ അവസാനിപ്പിച്ച് മാനുഷികതയുടെയും വിട്ടുവീഴ്ചയുടേയും മാര്‍ഗം ലോകരാഷ്ട്രങ്ങള്‍  അവലംബിക്കണം. വിട്ടുവീഴ്ചയെന്നത് മാന്യന്മാരുടെ സ്വഭാവഗുണമാണ്. വിട്ടുവീഴ്ചയും സമാധാനവും കാത്തുസൂക്ഷിക്കാന്‍ ലോകരാഷ്ട്ര നേതാക്കള്‍ തയാറാകണം. വൈരവും വിദ്വേഷവും കൊണ്ട് അശാന്തി പടരുമ്പോള്‍ മാനവിക ഐക്യത്തിന്റെയും ഒരുമയുടെയും വിളംബരങ്ങള്‍ അതിനു  പ്രചോദനമാകണം.

ഇബ്‌റാഹിം നബി, ഭാര്യ ഹാജറാ ബീവി, പുത്രന്‍ ഇസ്മാഈല്‍ നബി എന്നിവരുടെ ത്യാഗോജ്ജ്വലമായ ജീവിത ഏടുകളാണ് ഹജ്ജിലും ബലിപെരുന്നാളിലും അയവിറക്കുന്നത്. സ്രഷ്ടാവിന്റെ കല്‍പ്പനക്ക് മുമ്പില്‍ സമ്പൂര്‍ണമായി വിധേയപ്പെടുക, പൈശാചികതയോട്  പ്രതിരോധം തീര്‍ക്കുക, ത്യാഗവും ക്ഷമയും ഉള്‍ക്കൊണ്ടും പരീക്ഷണങ്ങളില്‍ പതറാത്ത മനഃസാന്നിധ്യം കൈവരിച്ചും സ്രഷ്ടാവിലേക്ക് സമര്‍പ്പിക്കുക തുടങ്ങിയ മൂല്യങ്ങളാണ് ഇബ്‌റാഹീമീ കുടുംബം കൈമാറ്റം ചെയ്തത്. 
ആദര്‍ശരംഗത്ത് അടിയുറച്ച് നില്‍ക്കുകയും, വിട്ടുവീഴ്ചയില്ലാത്ത വിധം നിലകൊള്ളുകയും ചെയ്യുക. വിശ്വാസത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട്, പ്രവാചക ചര്യയെ ജീവിതത്തിലൂടെ പ്രതിഫലിപ്പിച്ച് ലോകത്തിന് നന്മ പ്രസരിപ്പിക്കുക. ഹജ്ജിന്റെയും ബലിപെരുന്നാളിന്റെയും അന്തഃസത്തയെ പകര്‍ന്നുനല്‍കി സമൂഹത്തിന് മാതൃകയാകാന്‍ ഈ സുദിനത്തില്‍ പ്രയത്നിക്കണമെന്നും ഈദ് ആശംസാസന്ദേശത്തില്‍ ജിഫ് രി തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  2 days ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  2 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  2 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  2 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  2 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  2 days ago
No Image

ഇറാനിൽ അട്ടിമറിക്ക് യുഎസും ഇസ്റാഈലും പദ്ധതിയിട്ടു; അഹ്മദി നെജാദിനെ ഭരണത്തിലേറ്റാൻ മൊസാദുമായി രഹസ്യധാരണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

International
  •  2 days ago
No Image

77 കോടിയുടെ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ജേഴ്‌സിക്ക് പിന്നിൽ സാധാരണ തെരുവ് മാർക്കറ്റ്! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ!

Football
  •  2 days ago
No Image

സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു; വാഹനാപകടമെന്ന് സംശയം

Kerala
  •  2 days ago
No Image

'അപകടങ്ങളില്ലാത്ത വേനൽക്കാലം': വമ്പൻ പ്രഖ്യാപനവുമായി ദുബൈ പൊലിസ്; വാഹനങ്ങൾക്ക് സൗജന്യ പരിശോധന

uae
  •  2 days ago