HOME
DETAILS

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മൃതി മന്ദാന; ടീം ജയിച്ചിട്ടും ക്യാപ്റ്റന്റെ പേരിൽ കുറിക്കപ്പെട്ടത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്!

  
May 29, 2026 | 3:22 AM

smriti mandhana creates unwanted record indian captain gets golden duck despite team win against england

ചെംസ്ഫോർഡ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിന് തകർപ്പൻ ജയം കൈവരിക്കാനായെങ്കിലും, നായിക സ്മൃതി മന്ദാനയ്ക്ക് ഇത് അത്ര നല്ല ഓർമ്മയായിരിക്കില്ല. റെഗുലർ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് വിശ്രമം അനുവദിച്ചതിനെ തുടർന്ന് ടീമിനെ നയിക്കാനിറങ്ങിയ സ്മൃതി മന്ദാന, മത്സരത്തിലെ ആദ്യ പന്തിൽ തന്നെ പുറത്തായി ഒരു അനാവശ്യ റെക്കോർഡ് തന്റെ പേരിൽ കുറിച്ചു. അന്താരാഷ്ട്ര ടി20 ചരിത്രത്തിൽ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ (Golden Duck) പുറത്താകുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന മോശം റെക്കോർഡാണ് സ്മൃതിക്ക് ലഭിച്ചത്.

ചെംസ്ഫോർഡിലെ കൗണ്ടി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഇംഗ്ലണ്ട് പേസർ ലോറൻ ബെല്ലിന്റെ ആദ്യ പന്തിൽ തന്നെ ഡ്രൈവിന് ശ്രമിച്ച സ്മൃതിയെ ചാർലി ഡീൻ മിന്നൽ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ഷഫാലി വർമ്മയെയും (2) പുറത്താക്കി ലോറൻ ബെൽ ഇന്ത്യയെ 7 റൺസിന് 2 വിക്കറ്റ് എന്ന നിലയിലേക്ക് തള്ളിയിട്ടു. ടി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള 29-കാരിയായ സ്മൃതിയുടെ കരിയറിലെ ആറാമത്തെ ഡക്ക് ഔട്ടായിരുന്നു ഇത്.

ജെമീമ-യസ്തിക സഖ്യത്തിന്റെ രക്ഷാപ്രവർത്തനം; ഇന്ത്യയ്ക്ക് വമ്പൻ സ്കോർ

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മൂന്നാം വിക്കറ്റിൽ ഒന്നിച്ച യസ്തിക ഭാട്ടിയയും (40 പന്തിൽ 54) ജെമീമ റോഡ്രിഗസും (40 പന്തിൽ 69) ചേർന്ന് നടത്തിയ തകർപ്പൻ കൗണ്ടർ അറ്റാക്കാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേർന്ന് വെറും 76 പന്തിൽ 126 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ജെമീമയുടെയും യസ്തികയുടെയും അർധസെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെന്ന കൂറ്റൻ സ്കോർ അടിച്ചെടുത്തു.

മറുപടിയിൽ ഇംഗ്ലണ്ട് തകർന്നു; ഇന്ത്യയ്ക്ക് 38 റൺസ് വിജയം

189 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനേ സാധിച്ചുള്ളൂ. 67 റൺസെടുത്ത ആമി ജോൺസ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പോരാടിയത്. ഇന്ത്യയ്ക്കായി ടി20 അരങ്ങേറ്റം കുറിച്ച നന്ദനി ശർമ്മ 4 ഓവറിൽ 34 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ഹർമൻപ്രീതിന്റെ അഭാവം

ടീമിന്റെ സ്ഥിരം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. ഹർമൻപ്രീതിന് പരിക്കിന്റെ ആശങ്കകളൊന്നുമില്ലെന്നും ലോകകപ്പിന് മുന്നോടിയായി വിശ്രമം അനുവദിച്ചതാണെന്നും രണ്ടാം മത്സരത്തിൽ താരം തിരിച്ചെത്തുമെന്നും ടോസ് സമയത്ത് സ്മൃതി മന്ദാന വ്യക്തമാക്കിയിരുന്നു. ബിസിസിഐയും തങ്ങളുടെ ഔദ്യോഗിക 'X' ഹാൻഡിലിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

വനിതാ ടി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ഡക്കുകൾ നേടിയവർ:

  • താരം-മത്സരങ്ങൾ-റൺസ്-ഡക്കുകൾ
  1. ഷഫാലി വർമ്മ-104-2689-7
  2. ഹർമൻപ്രീത് കൗർ-195-3991-6
  3. സ്മൃതി മന്ദാന-164-4293-6
  4. ജമീമ റോഡ്രിഗസ്124-2469-6
  5. ദീപ്തി ശർമ്മ-142-1154-6

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  2 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  2 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  2 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  2 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  2 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  2 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  2 days ago