HOME
DETAILS

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും

  
Web Desk
May 29, 2026 | 2:08 PM

aluva child sexual assault case convict gets double life imprisonment and 35 years of rigorous imprisonment

കൊച്ചി: കേരളത്തെ നടുക്കിയ ആലുവയിലെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കടുത്ത ശിക്ഷാവിധി. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ പ്രതി ക്രിസ്റ്റിൽ രാജിന് (സുകുമാരൻ) പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി രണ്ട് ഇരട്ട ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 35 വർഷം കഠിനതടവും വിധിച്ചു. ആലുവ ഈസ്റ്റ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നിർണ്ണായക വിധി.

2023 സെപ്റ്റംബർ ഏഴിനായിരുന്നു നാടിനെ ഒന്നടങ്കം ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ പ്രതി ക്രിസ്റ്റിൽ രാജ് രാത്രിയിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്തെത്തിച്ച് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസിയാണ് പ്രതി പെൺകുട്ടിയുമായി പോകുന്നത് കണ്ടത്. ഇയാൾ ഉടൻ തന്നെ മറ്റ് അയൽക്കാരെ വിവരമറിയിക്കുകയും നാട്ടുകാർ ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ ചോരയൊലിപ്പിക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലിസ് ഊർജ്ജിത തിരച്ചിൽ നടത്തി. ഒടുവിൽ പെരിയാറിന്റെ തീരത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലിസ് വളഞ്ഞു. രക്ഷപ്പെടാനായി പ്രതി പുഴയിലേക്ക് ചാടിയെങ്കിലും, നീന്തൽ വിദഗ്ധരായ രണ്ട് നാട്ടുകാർ പുഴയിലേക്ക് എടുത്തുചാടി സാഹസികമായി ഇയാളെ പിടികൂടി പൊലിസിന് കൈമാറുകയായിരുന്നു.

മുൻപും നിരവധി പോക്സോ കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ ക്രിസ്റ്റിൽ രാജ് ഒരു സ്ഥിരം കുറ്റവാളിയാണ്. മുൻപ് ഇയാൾക്കെതിരെ പൊലിസ് 'കാപ്പ' (KAAPA) ചുമത്തിയിട്ടുണ്ടായിരുന്നു.

 

In a landmark verdict, the Perumbavoor Fast Track POCSO Court has sentenced the convict, Christil Raj, to two double life imprisonments and an additional 35 years of rigorous imprisonment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  a day ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  a day ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  a day ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  a day ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  a day ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  a day ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  2 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  2 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  2 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago