HOME
DETAILS

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

  
May 29, 2026 | 5:15 PM

Elderly man dies himself on fire at Congress leaders house

വടകര: സഹകരണ സൊസൈറ്റിയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. തിരുവള്ളൂർ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹിം കുട്ടിയാണ് (70) മരണപ്പെട്ടത്. കോഴിക്കോട് കോൺഗ്രസ് ഡിസിസി സെക്രട്ടറിയും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

വർഷങ്ങളായി അധ്വാനിച്ചുണ്ടാക്കിയ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തതിലുള്ള മാനസിക വിഷമമാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇബ്രാഹിം കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വടകര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളോ അതിജീവനത്തിനായുള്ള സഹായമോ ആവശ്യമുള്ളവർ സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ് ലൈൻ നമ്പറുകളായ 1056, 0471-2552056 എന്നിവയിൽ ബന്ധപ്പെടുക. സഹായം സൗജന്യവും 24 മണിക്കൂറും ലഭ്യവുമാണ്.

 

An elderly man from Vadakara, Kozhikode, died after setting himself on fire at the residence of a local Congress leader who is also the director of a labor service society. The victim, identified as Ibrahim Kutty, took the drastic step after the society allegedly failed to return his deposited money. He sustained over 70% burns and passed away while undergoing treatment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍: മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി; സുരക്ഷാ ആശങ്കകള്‍ക്ക് മറുപടി തേടി കേന്ദ്രം

National
  •  7 days ago
No Image

തോല്‍വിയേക്കാള്‍ വലിയ നാണക്കേട്; വമ്പന്‍ തിരിച്ചടിയില്‍ ഒന്നാമനായി റൊണോ!

Football
  •  7 days ago
No Image

ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ ഡമസ്കസിൽ സ്ഫോടനം; മാക്രോൺ സുരക്ഷിതൻ

International
  •  7 days ago
No Image

യുഎഇ സന്ദർശിക്കുന്നവർക്ക് ഇനി സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ നേടാം; എമിറേറ്റ്‌സ് ഐഡി ഇല്ലാതെ എങ്ങനെ യുഎഇ പാസ് സ്വന്തമാക്കാം?

uae
  •  7 days ago
No Image

വയനാട് മണ്ണിടിച്ചില്‍: ദുഃഖകരമായ സംഭവമെന്ന് സുരേഷ് ഗോപി; അപകടത്തിന്റെ വീഴ്ച കണ്ടെത്തി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം

Kerala
  •  7 days ago
No Image

പാലക്കാട് പ്രിയദര്‍ശിനി ബസില്‍ നിന്നും വീണ് കണ്ടക്ടര്‍ക്ക് പരുക്ക്; അപകടം യാത്രക്കാര്‍ നിറഞ്ഞ ബസില്‍

Kerala
  •  7 days ago
No Image

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ; ഒമാൻ ഈ വർഷത്തെ വിശിഷ്ടാതിഥി

uae
  •  7 days ago
No Image

മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പാലം കടന്ന് കുതിച്ചെത്തുന്ന മണ്ണും വെള്ളവും, ലക്ഷ്യം തേടിയെത്തുന്ന മനുഷ്യരും

Kerala
  •  7 days ago
No Image

യുഎഇ സ്വകാര്യ ട്യൂട്ടർ പെർമിറ്റ്: ആർക്കൊക്കെ അപേക്ഷിക്കാം? എന്തൊക്കെ രേഖകൾ വേണം?

uae
  •  7 days ago
No Image

വയനാട് മണ്ണിടിച്ചില്‍: തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; രണ്ടു മരണം, നിരവധി പേരെ കാണാതായി

Kerala
  •  7 days ago