HOME
DETAILS
MAL
ഇസ്റാഈല്‍ സൈന്യം മൂന്നു പേരെ വെടിവച്ചു കൊന്നു
backup
September 17 2016 | 01:09 AM
ജറുസലേം: വെസ്റ്റ്ബാങ്കിലെ രണ്ടിടങ്ങളിലുണ്ടായ ഇസ്റാഈല്‍ സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ടു ഫലസ്തീന്‍കാരും ഒരു ജോര്ദാനിയനും കൊല്ലപ്പെട്ടു. കിഴക്കന്‍ ജറുസലേമില്‍ 24 മണിക്കൂറിനിടെയാണ് ഇരു ആക്രമണങ്ങളും. വെള്ളിയാഴ്ച പുരാതന കിഴക്കന്‍ ജറുസലേമിലെ ദമസ്കസ് ഗേറ്റിനടുത്താണ് ഇസ്റാഈല്‍ പൊലിസ് ജോര്‍ദാന്‍ പൗരനെ വെടിവച്ചു കൊന്നത്. ഇസ്റാഈല്‍ സൈനികനെ കുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. . മറ്റൊരു വാഹനത്തിനു നേരെ നടത്തിയ വെടിവയ്പിലാണ് രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇസ്റാഈല്‍ സൈന്യം അറിയിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."