HOME
DETAILS

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും

  
June 01, 2026 | 1:22 AM

shuhaib murder case thalassery sessions court to deliver verdict today on plea to transfer trial court

കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ വൻ ജനശ്രദ്ധയാകർഷിച്ച മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ നിർണായക വഴിത്തിരിവ്. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിലവിൽ കണ്ണൂർ അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം.

കേസിന്റെ വിചാരണാ നടപടികൾ മനഃപൂർവം നീട്ടിക്കൊണ്ടുപോകാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്ന ആക്ഷേപങ്ങൾ ശക്തമാകുന്നതിനിടെയാണ് കോടതി മാറ്റത്തിനായുള്ള ഹരജി സമർപ്പിക്കപ്പെട്ടത്. ഈ ഹരജി മുൻപ് പരിഗണിച്ച സെഷൻസ് കോടതി, അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണാ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഹരജിയിൽ തീരുമാനമാകാത്തതിനാൽ സാക്ഷിവിസ്താരവുമായി സഹകരിക്കാൻ പ്രതിഭാഗം അഭിഭാഷകർ തയ്യാറായിരുന്നില്ല.

നാടകീയ രംഗങ്ങൾക്കൊടുവിൽ വിധി

മുൻപ് സാക്ഷിവിസ്താരം തടസ്സപ്പെടുത്താനും വിചാരണ നീട്ടിവെക്കാനുമുള്ള പ്രതിഭാഗത്തിന്റെ നീക്കങ്ങൾക്കെതിരെ വിചാരണക്കോടതി കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്രതികൾ മനഃപൂർവം വിചാരണ വൈകിപ്പിക്കുകയാണെന്ന് നിരീക്ഷിച്ച അഡീഷണൽ സെഷൻസ് കോടതി, കേസിലെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും, ഹൈക്കോടതി കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് പ്രതികൾക്ക് വീണ്ടും ജാമ്യം അനുവദിക്കുകയുമായിരുന്നു.

കേസിന്റെ വിചാരണാ നടപടികൾ നിലവിൽ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്. കേസിലെ ഒന്നാം സാക്ഷിയുടെ വിസ്താരം മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. കേസിന്റെ തുടർന്നുള്ള വിചാരണാ നടപടികൾ ഏത് കോടതിയിൽ വെച്ച്, എത്രയും വേഗം പൂർത്തിയാക്കണമെന്ന കാര്യത്തിൽ ഇന്ന് തലശ്ശേരി സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വിധി ഏറെ നിർണായകമാകും.

 

The Thalassery Sessions Court is set to deliver its verdict today on a petition seeking to transfer the Shuhaib murder case to another trial court.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ടി.വി.കെ സർക്കാരിനെതിരെ പ്രതിപക്ഷം

National
  •  5 days ago
No Image

ഗോളടിച്ചുകൂട്ടി മിനർവ; ഗോതിയ കപ്പിൽ നോർവീജിയൻ ക്ലബ്ബിനെ 13-1 ന് തകർത്ത് ഇന്ത്യൻ കൗമാരപ്പട

Football
  •  5 days ago
No Image

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  5 days ago
No Image

പെട്രോളിനും ഡീസലിനും ബൈ; ഇനി വണ്ടിയോടിക്കാൻ ചാണകം മതി; ഗുജറാത്തിൽ വിജയകരമായി പുതിയ ഇന്ധന പരീക്ഷണം

National
  •  5 days ago
No Image

വാദി ഷായിൽ 2,000 അടി താഴ്ചയിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ് 

uae
  •  5 days ago
No Image

റൊണാൾഡോയെയും, മെസ്സിയെയും നോക്കു നിങ്ങൾ; രോഹിത്-കോഹ്‌ലി വിരമിക്കൽ ചർച്ചകളിൽ കടുത്ത വിയോജിപ്പുമായി മുൻ താരം

Football
  •  5 days ago
No Image

സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ലൈംഗിക വിദ്യാഭ്യാസം; വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം

National
  •  5 days ago
No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  6 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  6 days ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago