കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് മൂട്ടോളിയില്‍ ഇന്ന് രാവിലെയാണ് സംഭവം.
രണ്ട് തൊഴിലാളികളാണ് ടാങ്കിനുള്ളില്‍ കുടുങ്ങിയത്. ഫയര്‍ഫോഴ്‌സെത്തി തൊഴിലാളികളെ പുറത്തേക്കെത്തിക്കുമ്പോഴേക്കും ഒരാള്‍ മരിച്ചിരുന്നു. പാലത്ത് സ്വദേശി സിറാജാ(40)ണ് മരിച്ചത്. ഇവരെ രക്ഷിക്കാനായി ടാങ്കില്‍ ഇറങ്ങിയ മറ്റൊരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുട്ടോളി പയിമ്പ്ര റോഡില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തോടനുബന്ധിച്ചാണ് മാലിന്യ ടാങ്ക് നിര്‍മിച്ചിരുന്നത്. രാവിലെ ജോലിക്കായി ഇതിനുള്ളില്‍ ഇറങ്ങിയപ്പോഴാണ് സിറാജുള്‍പ്പെടെയുള്ളവര്‍ അകത്ത് കുടുങ്ങിയത്.
A sanitation worker was killed and another was critically injured in an accident while cleaning a waste tank in Kozhikode. The incident reportedly occurred during maintenance work, with both workers exposed to hazardous conditions inside the tank.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."