HOME
DETAILS

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

  
Web Desk
June 03, 2026 | 6:54 AM

10 killed in delhi hotel fire

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് മാളവ്യ നഗറിലെ റസ്റ്ററന്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ 21 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. മാളവ്യ നഗറിലെ ബഹുനില മന്ദിരത്തിൽ പ്രവർത്തിക്കുന്ന ലെമൺ ഗ്രീൻ റസ്റ്റോറന്റിലാണ് അപകടം സംഭവിച്ചത്.

രാവിലെ 8.50-ഓടെയാണ് റസ്റ്ററന്റിൽ തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. എന്നാൽ, ഒരു മണിക്കൂറോളം വൈകി 9.45-ഓടെ മാത്രമാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് അധികൃതർ വ്യക്തമാക്കി.

വിവരമറിഞ്ഞയുടൻ നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷനിൽനിന്നുള്ള ആദ്യസംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

"തീ നിയന്ത്രണവിധേയമാക്കിയ ശേഷം റസ്റ്ററന്റിനകത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പരുക്കേറ്റ നിലയിൽ കണ്ടെത്തിയ മറ്റുള്ളവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്." എന്ന് അധികൃതർ വ്യക്തമാക്കി.

അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. മരിച്ചവരിൽ അധികവും ദക്ഷിണാഫ്രിക്കൻ സ്വദേശികളാണെന്ന് ആംആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതി പ്രതികരിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

ഷോർട്ട് സർക്യൂട്ടാണോ അതോ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ അപകടകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ ഡൽഹി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A massive fire broke out at a hotel in Delhi, leaving at least 10 people dead. Rescue operations are underway, and several individuals have been safely evacuated while firefighters work to control the blaze. Delhi hotel fire. Delhi hotel fire rescue. delhi hotel fire: 10 dead, several rescued as firefighting continues



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയിൽ പെയ്തത് കനത്ത മഴ; കണക്കിലെടുത്തത് കേന്ദ്ര മുന്നറിയിപ്പ് മാത്രം

Kerala
  •  13 days ago
No Image

‘മെസ്സിയെയും അർജന്റീനയെയും ലോകകപ്പിൽ നിലനിർത്താൻ ഫിഫ കള്ളക്കളി കളിക്കുന്നു; മുൻഗണന മാർക്കറ്റിംഗിന് മാത്രം’: ആഞ്ഞടിച്ച് ഈജിപ്ത് പരിശീലകൻ

Football
  •  13 days ago
No Image

തുരങ്കപാത വയനാടിന്റെ അടിവേരിളക്കും, കള്ളാടിയിലുണ്ടായത് വൻ ദുരന്തസൂചന: വയനാട് പ്രകൃതി സംരക്ഷണ സമിതി

Kerala
  •  13 days ago
No Image

തുരങ്കപാത നിർമാണത്തിൽ അശാസ്ത്രീയത, പാരിസ്ഥിതിക ആഘാത സമിതിയുടെ വ്യവസ്ഥകളും ലംഘിച്ചു

Kerala
  •  13 days ago
No Image

‘എനിക്ക് കഴിയില്ല, ക്ഷമിക്കണം’: ആവേശം മൂർധന്യത്തിൽ; അഭിമുഖത്തിനിടെ കണ്ണീരോടെ ഇറങ്ങിപ്പോയി അർജന്റീന പരിശീലകൻ സ്കലോണി

Football
  •  13 days ago
No Image

മൂന്നു ദിവസമായി മഴയുണ്ട്, മാറാൻ പറഞ്ഞത് മണ്ണിടിച്ചിലിന് ശേഷമെന്ന് എസ്റ്റേറ്റ് തൊഴിലാളി

Kerala
  •  13 days ago
No Image

‘ഫിഫ ലോകകപ്പിൽ കൃത്രിമം നടന്നു, അർജന്റീനയെ ജയിപ്പിക്കാൻ റഫറി കള്ളക്കളി കളിച്ചു’; പൊട്ടിത്തെറിച്ച് ഈജിപ്ത് താരം മൊസ്തഫ സിക്കോ

Football
  •  13 days ago
No Image

സംസ്ഥാനം മാറിയാലും പേടിക്കേണ്ട; വാഹനങ്ങൾക്ക് മൂന്നുവര്‍ഷം വരെ പഴയ രജിസ്‌ട്രേഷന്‍ മതിയാകും

National
  •  13 days ago
No Image

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Kerala
  •  13 days ago
No Image

ഷൂട്ടൗട്ട് ഹീറോ കോബൽ; കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിൽ

Football
  •  13 days ago