ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ്
ഗുരുഗ്രാം: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് വേണ്ടി ബീഫ് പാകം ചെയ്തതായി അവകാശപ്പെട്ട് വീഡിയോ ചെയ്ത യുവതി അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. സൗത്ത് ദിനാജ്പൂര്‍ സ്വദേശിനി ജ്യോത്സന ബീബിയാണ് പിടിയിലായത്.
ചക്കര്‍പൂര്‍ ഗ്രാമവാസിയായ ദിനേഷ് യാദവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസിന്റെ നടപടി. ബീഫുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നതായി ചക്കര്‍പൂര്‍ പൊലിസിന് വിവരം ലഭിച്ചിരുന്നു. പൊലിസെത്തി യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫോറന്‍സിക് പരിശോധന നടത്തി വീഡിയോയുടെ ആധികാരികത പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.
' ഞാന്‍ നിങ്ങള്‍ക്ക് (ബംഗാള്‍ മുഖ്യമന്ത്രിക്ക്) വേണ്ടി കുറച്ച് ബീഫ് പാകം ചെയ്തിട്ടുണ്ട്. ഇത്തവണ ഖുര്‍ബാനി നടത്താന്‍ നിങ്ങള്‍ എന്നെ അനുവദിച്ചില്ല' എന്ന് യുവതി പറയുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്. യുവതിക്കെതിരെ സെക്ടര്‍ 29 പൊലിസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."