HOME
DETAILS

കാസർകോടിന് 'മന്ത്രിസ്ഥാനം' കർണാടകയിൽനിന്ന്; യു.ടി ഖാദർ മന്ത്രിസഭയിലേക്ക് 

  
എം.പി മുജീബ് റഹ്മാൻ
June 04, 2026 | 3:46 AM

ut khader get minister post in dk shivkumar government in karnataka

കാസർകോട്: കർണാടക മന്ത്രിസഭാ അഴിച്ചുപണിയിൽ സ്പീക്കർ സ്ഥാനം വിട്ട് യു.ടി ഖാദർ മന്ത്രിയായതോടെ കാസർകോടിനും മന്ത്രി പദവി. കർണാടക രാഷ്ട്രീയത്തിലെ കരുത്തനായ ന്യൂനപക്ഷ മുഖവും മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയുമായ യു.ടി ഖാദർ കാസർകോടിൻ്റെ മരുമകനാണ്. കാസർകോട് തെക്കിൽ സ്വദേശി ലമീസിനെ വിവാഹം ചെയ്ത ഖാദർ കാസർകോട്ടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ്.

മുമ്പ് സിദ്ധരാമയ്യ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായും മികച്ച പ്രവർത്തനം കാഴ്ചവച്ച ഖാദറിന് ഡി.കെ ശിവകുമാർ മന്ത്രിസഭയിലും പ്രധാന വകുപ്പുകൾ ലഭിച്ചേക്കും. സ്പീക്കർ പദവിയിൽ ഇരിക്കുമ്പോൾ പ്രോട്ടോകോൾ പരിമിതികൾ കാരണം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കാത്തതിനാൽ അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. 
തീരദേശ കർണാടകയിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുമുള്ള ശക്തമായ ആവശ്യമാണ് യു.ടി ഖാദർ വീണ്ടും മന്ത്രിസ്ഥാനത്ത് എത്തുന്നതോടെ അംഗീകരിക്കപ്പെടുന്നത്.

കേരളത്തിന് പുറത്തുള്ള സംസ്ഥാനത്താണ് മന്ത്രിയാകുന്നതെങ്കിലും കാസർകോട് ജില്ലയ്ക്ക് യു.ടി ഖാദറുമായുള്ളത് മുറിച്ചുമാറ്റാനാകാത്ത ബന്ധമാണ്. അദ്ദേഹത്തിന്റെ കുടുംബ വേരുകൾ ഇന്നും കാസർകോടിന്റെ മണ്ണിലാണ് കിടക്കുന്നത്. ഖാദറിന്റെ പിതാവ് പരേതനായ യു.ടി ഫരീദ് മുമ്പ് നാല് തവണ ഉളളാൾ മണ്ഡലത്തിൽ നിന്ന് എം.എൽ.എ ആയിട്ടുണ്ട്. കാസർകോട്ടെയും മംഗളൂരുവിലേയും അതിർത്തി മേഖലകളിൽ വലിയ ജനസ്വാധീനമുള്ള യു.ടി ഖാദർ മന്ത്രിസഭയിലേക്ക് എത്തുമ്പോൾ അതിർത്തി പ്രദേശങ്ങളിലെ മലയാളി ജനതയ്ക്കും അത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 

ഭാഷാ-സാംസ്കാരിക അതിർവരമ്പുകളില്ലാതെ കാസർകോട്ടുകാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന ജനകീയ മന്ത്രിയായിരിക്കും താനെന്ന് ഖാദർ നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. അതിർത്തിക്കപ്പുറത്ത് കാസർകോടുമായി അടുത്ത ബന്ധമുള്ള നേതാവ് അയൽസംസ്ഥാനത്തിന്റെ മന്ത്രിയാകുമ്പോൾ കാസർകോട് ജില്ല കാലങ്ങളായി നേരിടുന്ന രാഷ്ട്രീയ അവഗണനയും ചർച്ചയാവുകയാണ്. കേരളത്തിൽ സർക്കാരുകൾ അധികാരത്തിൽ വരുമ്പോഴെല്ലാം കാസർകോട് ജില്ലയ്ക്ക് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാറില്ല. ആകെയുള്ള അഞ്ചു നിയമസഭാ സീറ്റുകളിൽ നാലെണ്ണവും നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിട്ടും യു.ഡി.എഫ് സർക്കാരിലും കാസർകോടിന് അവഗണനയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്‌പോര്; കൊണ്ടും കൊടുത്തും നന്ദിപ്രമേയ ചർച്ച

Kerala
  •  5 hours ago
No Image

പരീക്ഷ ജയിച്ചു; പക്ഷേ, വെബ്‌സൈറ്റ് 'തോൽപ്പിച്ചു'! തുടർപഠനത്തിന് അപേക്ഷിക്കാനാതെ ശ്രീനാരായണഗുരു ഓപൺ സർവകലാശാല വിദ്യാർഥികൾ

Kerala
  •  5 hours ago
No Image

പ്ലസ് വൺ; ആകെ അപേക്ഷകൾ 4.44  ലക്ഷം; പകുതിയും മലബാറിൽ; മലപ്പുറത്ത് മാത്രം 82,678

Kerala
  •  6 hours ago
No Image

യു.എ.ഇയിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത; താപനില 45 ഡിഗ്രിയിലേക്ക്, കടൽ പ്രക്ഷുബ്ധമാകും | UAE Weather updates

Weather
  •  6 hours ago
No Image

'ജെൻസി'ക്ക് ഉപരിപഠനം കൂളാക്കി സുപ്രഭാതം; കരിയർ ക്ലിനിക് ഇന്ന് പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ

Kerala
  •  6 hours ago
No Image

ഖജനാവിലെന്ത് ? ധവളപത്രം ഇന്ന് നിയമസഭയില്‍

Kerala
  •  6 hours ago
No Image

ഹോര്‍മുസില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍; നിഷേധിച്ച് അമേരിക്ക; പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു

International
  •  6 hours ago
No Image

കുവൈത്ത് വിമാനത്താവളത്തിനു നേർക്കുള്ള ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി; പരിക്കേറ്റവരിൽ മൂന്ന് മലയാളികളും; പങ്ക് നിഷേധിച്ചു ഇറാൻ

Kuwait
  •  6 hours ago
No Image

ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു 

Kerala
  •  6 hours ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്ക് തിരിച്ചടി; പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങള്‍ക്കെതിരെ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി 

International
  •  7 hours ago


No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  14 hours ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  14 hours ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  14 hours ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  14 hours ago