HOME
DETAILS

പരീക്ഷ ജയിച്ചു; പക്ഷേ, വെബ്‌സൈറ്റ് 'തോൽപ്പിച്ചു'! തുടർപഠനത്തിന് അപേക്ഷിക്കാനാതെ ശ്രീനാരായണഗുരു ഓപൺ സർവകലാശാല വിദ്യാർഥികൾ

  
പി. മുഹമ്മദ് സ്വാലിഹ്
June 04, 2026 | 2:53 AM

data migration issue under sree narayana guru open university website

മലപ്പുറം: പരീക്ഷ ജയിച്ചിട്ടും വെബ്‌സൈറ്റിൽ തോറ്റെന്ന് കാണിക്കുന്നതിനാൽ തുടർപഠനത്തിന് അപേക്ഷിക്കാനാതെ ശ്രീനാരായണഗുരു ഓപൺ സർവകലാശാല വിദ്യാർഥികൾ. 

സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ തുടർപഠന സാധ്യതകളാണ് വൈബ്‌സൈറ്റിൽ റിസൾട്ട് അപ്ഡേറ്റ് ചെയ്യാത്തതിനാൽ മങ്ങുന്നത്. ഡിഗ്രി, പി.ജി കോഴ്‌സുകളിൽ വിവിധ സെമസ്റ്ററുകളിലായി സപ്ലിമെന്ററി പരീക്ഷയെഴുതിയ വിദ്യാർഥികൾക്കാണ് ഈ ദുരവസ്ഥ. പരീക്ഷാഫലം  പരിശോധിക്കാനുള്ള പോർട്ടലിൽ ചില വിഷയങ്ങളുടെ ഫലം തടഞ്ഞുവച്ചതായി കാണിക്കുന്നുണ്ട്. അതേസമയം സ്റ്റുഡന്റ്‌സ് പോർട്ടലിൽ ചില വിഷയങ്ങളിൽ വിജയിച്ചവി ദ്യാർഥികൾ പരാജയപ്പെട്ടെന്നാണുള്ളത്. 
ഇൗ വിദ്യാർഥികൾ വിജയിച്ചിട്ടുണ്ടെന്നും വെബ്‌സൈറ്റ് അപ്‌ഡേഷൻ നടക്കുന്നതിനാലാണ് വ്യത്യസ്ത റിസൾട്ടുകൾ കാണിക്കുന്നതെന്നുമാണ് സർവകലാശാല പറയുന്നത്. ഡിഗ്രി പരീക്ഷയുടെ ഗ്രേഡ് കാർഡും സർട്ടിഫിക്കറ്റും ലഭിക്കാൻ സ്റ്റുഡന്റ്‌സ് പോർട്ടലിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പോർട്ടലിൽ പരീക്ഷയിൽ തോറ്റതായി കാണിക്കുന്നതിനാൽ ഇവർക്ക് ഗ്രേഡ് കാർഡിന് അപേക്ഷിക്കാനാവില്ല.  

ഇക്കാരണത്താൽ സപ്ലിമെന്ററി റിസൾട്ട് പുറത്തുവന്ന് മൂന്ന് മാസം പിന്നിട്ടിട്ടും ചില വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.  അതിനാൽ ഇവരുടെ തുടർപഠന സാധ്യതകളും മങ്ങുകയാണ്. 

കാരണം ഡാറ്റ മൈഗ്രേഷൻ, 15 നകം പൂർത്തിയാകും: വി.സി

സർവകലാശാലയുടെ വെബ്‌സൈറ്റുകളിൽ നിന്നും  ഡാറ്റകൾ കൈമാറ്റം നടക്കുന്നതിനാലാണ് സപ്ലിമെന്ററി പരീക്ഷാഫലത്തിൽ വിദ്യാർഥികൾക്ക് പ്രശ്‌നങ്ങൾ നേരിടുന്നതെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി ജഗതിരാജ് പറഞ്ഞു. ജൂൺ 15 നകം വെബ്‌സൈറ്റിലെ പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കുമെന്നും വി.സി പറഞ്ഞു.

despite passing the examination, students of sree narayana guru open university are unable to apply for higher studies because the website incorrectly shows them as having failed.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്‌പോര്; കൊണ്ടും കൊടുത്തും നന്ദിപ്രമേയ ചർച്ച

Kerala
  •  2 hours ago
No Image

പ്ലസ് വൺ; ആകെ അപേക്ഷകൾ 4.44  ലക്ഷം; പകുതിയും മലബാറിൽ; മലപ്പുറത്ത് മാത്രം 82,678

Kerala
  •  2 hours ago
No Image

യു.എ.ഇയിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത; താപനില 45 ഡിഗ്രിയിലേക്ക്, കടൽ പ്രക്ഷുബ്ധമാകും | UAE Weather updates

Weather
  •  3 hours ago
No Image

'ജെൻസി'ക്ക് ഉപരിപഠനം കൂളാക്കി സുപ്രഭാതം; കരിയർ ക്ലിനിക് ഇന്ന് പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ

Kerala
  •  3 hours ago
No Image

ഖജനാവിലെന്ത് ? ധവളപത്രം ഇന്ന് നിയമസഭയില്‍

Kerala
  •  3 hours ago
No Image

ഹോര്‍മുസില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍; നിഷേധിച്ച് അമേരിക്ക; പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു

International
  •  3 hours ago
No Image

കുവൈത്ത് വിമാനത്താവളത്തിനു നേർക്കുള്ള ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി; പരിക്കേറ്റവരിൽ മൂന്ന് മലയാളികളും; പങ്ക് നിഷേധിച്ചു ഇറാൻ

Kuwait
  •  3 hours ago
No Image

ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു 

Kerala
  •  3 hours ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്ക് തിരിച്ചടി; പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങള്‍ക്കെതിരെ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി 

International
  •  4 hours ago
No Image

മഴ കനക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ; ജാ​ഗ്രതാ നിര്‍ദേശം 

Kerala
  •  4 hours ago