HOME
DETAILS

പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനർനിർണയത്തിന് നീക്കം; സമവായത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

  
June 05, 2026 | 4:21 AM

The Union Government is planning to initiate the delimitation process

ന്യൂഡൽഹി: രാജ്യത്ത് ദശാബ്ദങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ പാർലമെന്റ് മണ്ഡല പുനർനിർണയ പ്രക്രിയയ്ക്ക് വേഗത കൂട്ടി കേന്ദ്ര സർക്കാർ. 2029ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി മണ്ഡല പുനർനിർണയം പൂർത്തിയാക്കുന്നതിനായി പുതിയ ബിൽ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കാവുന്ന ഈ നീക്കത്തിൽ വിപുലമായ രാഷ്ട്രീയ സമവായം രൂപീകരിക്കാനുള്ള ചർച്ചകളും ഇതോടൊപ്പം കേന്ദ്രം തുടങ്ങി.

വരാനിരിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ പുതുക്കിയബിൽ  അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷവുമായി സമവായ ചർച്ചകൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. ഡി.എം.കെ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുമായാണ് സർക്കാർ ചർച്ച നടത്തിയത്. മുമ്പ് ഈ പ്രക്രിയയിൽ ശക്തമായ ആശങ്കകൾ രേഖപ്പെടുത്തിയിരുന്ന ഡി.എം.കെ കടുംപിടുത്തം പിടിക്കാതെ, സർക്കാരിന്റെ പുതുക്കിയ ബില്ലിന്റെ കരട് രൂപത്തിനായി കാത്തിരിക്കുകയാണ്.

1971ലെ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ ലോക്‌സഭയിലെ 543 മണ്ഡലങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇത് പുനർനിർണയിക്കുന്നതോടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയരും. ഇത് സംസ്ഥാനങ്ങളുടെ പ്രതിനിധ്യത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പ്രത്യേകിച്ച് ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ലോക്‌സഭാ സീറ്റുകൾ നഷ്ടപ്പെടാനോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിനിധ്യം കുറയാനോ കാരണമായേക്കാം. 

പുതിയ ജനസംഖ്യാ കണക്കെടുപ്പ് നടത്താതെ തന്നെ മണ്ഡല പുനർനിർണയം നടത്താനും വനിതാ സംവരണം വേഗത്തിൽ നടപ്പാക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ ഏപ്രിലിൽ കൊണ്ടുവന്ന ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടിരുന്നു. 

ഭരണഘടന ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (352 വോട്ടുകൾ) നേടാൻ എൻ.ഡി.എ സഖ്യത്തിന് കഴിഞ്ഞിരുന്നില്ല. പങ്കെടുത്ത 528 അംഗങ്ങളിൽ 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തതോടെയാണ് ബില്ല് പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലാണ് മോദി സർക്കാർ സമവായ നീക്കം തുടങ്ങിയത്. മണ്ഡല പുനർനിർണയം പൊതുതെരഞ്ഞെടുപ്പിന് മുമ്പായി പ്രാവർത്തികമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

 

The Union Government is planning to initiate the delimitation process (redrawing of constituency boundaries) before the upcoming general election and is seeking a consensus among political parties to move forward smoothly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനിയൊരു പരീക്ഷയ്ക്ക് ധൈര്യമില്ല, അമ്മേ, അച്ഛാ... ക്ഷമിക്കണം'; നീറ്റ് വിവാദത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ കത്ത് പുറത്ത്

National
  •  2 hours ago
No Image

കോടതികളിലെ എ.ഐ ഉപയോഗം: കരട് ചട്ടങ്ങൾ പുറത്തിറക്കി സുപ്രിംകോടതി

National
  •  2 hours ago
No Image

യു.ഡി.എഫ് ഓഫിസിൽ ക്ഷേമപെൻഷൻ വിതരണം; ജീവനക്കാരനെ ചുമതലയിൽനിന്ന് നീക്കി

Kerala
  •  2 hours ago
No Image

ഡിപ്പോകളും ബസുകളും കുറവ്; കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ യാത്ര മലബാറിലെ വനിതകള്‍ക്ക് ഗുണം ചെയ്യില്ല

Kerala
  •  2 hours ago
No Image

കടക്കെണിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ: നഷ്ടം 78,851 കോടിയായി; തന്ത്രപ്രധാനമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ശുപാർശ

Kerala
  •  2 hours ago
No Image

പിജി വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി, സ്ഥലംമാറ്റി

Kerala
  •  2 hours ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണ സംഘത്തിൽ സിപിഎം അനുകൂലികളായ പൊലിസ് ഉദ്യോഗസ്ഥരെന്ന് പരാതി; ആദ്യ യോഗം ഇന്ന് വടകരയിൽ

Kerala
  •  2 hours ago
No Image

തമിഴ്‌നാട് സ്വദേശിയുടെ കട വ്യാപാരികള്‍ പൂട്ടിപ്പിച്ചു; രാത്രിയോടെ ഒത്തുചേര്‍ന്ന് തുറപ്പിച്ച് നാദാപുരത്തുകാര്‍

Kerala
  •  3 hours ago
No Image

പരീക്ഷാ പോർട്ടലുകളിലെ സുരക്ഷാപ്പിഴവ് കണ്ടെത്തി തിരുത്തിച്ചത് 16കാരൻ മലയാളി വിദ്യാർഥി; ആദ്യം പേടിച്ച് മാതാപിതാക്കൾ, ഒടുവിൽ രാജ്യത്തിന്റെ കൈയടി

National
  •  3 hours ago
No Image

താമരശ്ശേരി ചുരത്തില്‍ ഹെവി വാഹനങ്ങള്‍ക്ക് വിലക്ക്; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കലക്ടര്‍

Kerala
  •  3 hours ago


No Image

യു.എ.ഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും: രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം | UAE Weather Alert

uae
  •  3 hours ago
No Image

'കോടിയേരിയുടെ മരണശേഷം പാർട്ടി തിരിഞ്ഞുനോക്കിയില്ല, ആവശ്യത്തിന് വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല'; എം.വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി വിനോദിനി കോടിയേരി

Kerala
  •  3 hours ago
No Image

'പണി സിമന്റ് ചാക്ക് പൊട്ടിക്കൽ മാത്രം, കൂലി 1200 രൂപ, 50 ചാക്കിന് മുകളിൽ പോയാൽ അധികക്കൂലി വേണം'; ചങ്ങനാശ്ശേരിയിൽ സി.ഐ.ടി.യു നേതാവിന്റെ ഭീഷണിയിൽ കരാറുകാരൻ റോഡ് പണി നിർത്തി

Kerala
  •  4 hours ago
No Image

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു; നാളെ പുലർച്ചെ എത്തും; അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്ക; സുരക്ഷ മുൻനിർത്തി കുടുംബം മാറിത്താമസിച്ചു

National
  •  4 hours ago