'ഒന്നിനും കൊള്ളാത്തവര്‍, മമതയുടെ ജനപ്രീതിയില്‍ ജയിച്ചവര്‍, ബി.ജെ.പിക്കെതിരെ പോരാടാന്‍ ത്രാണിയില്ലാത്തവര്‍' വിമത എം.എല്‍.എമാര്‍ക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എം.എല്‍എമാര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശന മുന്നയിച്ച് പാര്‍ട്ടി എം.പി മഹുവ മൊയ്ത്ര. നിയമസഭാ വിഭാഗത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത വിമത നേതാക്കള്‍ ഒന്നിനുംകൊള്ളാത്തവരാണെന്ന് അവര്‍ തുറന്നടിച്ചു. മമതാ ബാനര്‍ജിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രം ജയിച്ചുകയറിയ ഇവര്‍ക്ക് പ്രതിപക്ഷത്തിരുന്ന് ബി.ജെ.പിക്കെതിരെ പോരാടാനുള്ള ത്രാണിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'ഇന്ത്യാ ടുഡേ'യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മഹുവ മൊയ്ത്രയുടെ പ്രതികരണം.
മേല്‍ക്കൈ അവകാശപ്പെട്ട് തൃണമൂലിന്റെ വിമത വിഭാഗം രംഗത്തെത്തുകയും ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് മഹുവ ഇങ്ങനെ പ്രതികരിച്ചത്. ബി.ജെ.പിയാണ് വിഭജനത്തിന് പിന്നിലെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിമത നിയമസഭാംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്നും കേന്ദ്ര ഏജന്‍സി നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി ക്യാംപുകള്‍ മാറാന്‍ ബി.ജെ.പി സമ്മര്‍ദം ചെലുത്തുകയായിരുന്നു. കേന്ദ്ര ഏജന്‍സികളുടെ നടപടികളില്‍ ഭയന്നാണ് വിമതര്‍ ക്യാംപ് മാറിയത്. പുറത്താക്കപ്പെട്ട എം.എല്‍.എ ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമതര്‍ക്ക്, വര്‍ഷങ്ങളോളം അധികാരത്തിലിരുന്ന ശേഷം പ്രതിപക്ഷത്ത് തുടരാന്‍ താല്‍പര്യമില്ല. അവര്‍ തെരഞ്ഞെടുത്തത് ബിജെപിയുടെ സുരക്ഷിത താവളമാണെന്നും മഹുവ കുറ്റപ്പെടുത്തി.
മമത ബാനര്‍ജി തന്നെയാണ് പാര്‍ട്ടിയുടെ കരുത്തെന്നും ഇത്തരം അവസരവാദികള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മമത ബാനര്‍ജിയെ പരമോന്നതനേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എം.സിയിലെ ഒരു വിഭാഗം വിമത എം.എല്‍.എമാര്‍ രംഗത്തെത്തി. ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുന്ന എം.എല്‍.എമാരില്‍ 20 പേരാണ് മമതക്കായി രംഗത്ത് ഇറങ്ങിയത്. മമതയെ ഉപദേഷ്ടാവ് ആക്കാമെന്ന ഋതാബ്രത ബാനര്‍ജിയുടെ നിര്‍ദേശം ഇവര്‍ തള്ളിയിരിക്കുകയാണ്. മമതക്കായി രജിനഗര്‍ സീറ്റ് ഒഴിയാന്‍ തയ്യാര്‍ ആണെന്ന് എ.ജെ.യു.പി അധ്യക്ഷന്‍ ഹുമയൂന്‍ കബീര്‍ പറഞ്ഞു. ഹുമയൂണ്‍ കബീറും മുഖ്യമന്ത്രി സുവേന്ദു അധികാരിയും രണ്ട് സീറ്റില്‍ വിജയിച്ചിട്ടുണ്ട്.
tmc mp mahua moitra strongly criticized rebel mlas in west bengal, accusing them of switching camps under bjp pressure and lacking loyalty to mamata banerjee.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."