HOME
DETAILS

മാസപ്പടി കേസ്: വീണയെ വിളിപ്പിക്കും മുൻപ് പരമാവധി തെളിവ് ശേഖരിക്കാൻ ഇഡി; ഹൈക്കോടതി പച്ചക്കൊടി കാട്ടിയതോടെ നടപടികൾ ഊർജ്ജിതം

  
June 06, 2026 | 3:18 AM

masapadi case ed to gather maximum evidence before summoning veena vijayan

കൊച്ചി: പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ കരുതലോടെ മുന്നോട്ട് നീങ്ങാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). സമൻസ് അയച്ച് വീണ തൈക്കണ്ടിയേയും സിഎംആർഎൽ എംഡി ശശിധരൻ കര്‍ത്തയേയും വിളിപ്പിച്ചു ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം.

കേസിൽ ചോദ്യം ചെയ്യാനോ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുന്നതിനോ നിലവിൽ നിയമപരമായ തടസ്സങ്ങളൊന്നുമില്ല. എങ്കിലും, അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആയതിനാൽ യാതൊരുവിധ വീഴ്ചകളും ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി, കേസ് ആദ്യം അന്വേഷിച്ച കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള എസ്.എഫ്.ഐ.ഒ (SFIO) ശേഖരിച്ച തെളിവുകൾ ഇഡി വിശദമായി പരിശോധിക്കും.

ഹൈക്കോടതിയിൽ നിന്ന് ഇഡിക്ക് ഗ്രീൻ സിഗ്നൽ

മാസപ്പടി കേസിലെ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഇഡിക്ക് കോടതിയുടെ പൂർണ്ണ അനുമതി ലഭിച്ചു. അറസ്റ്റ് തടയണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

അന്വേഷണം 2.78 കോടിയുടെ ഇടപാടിൽ

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ (2016 മുതൽ 2021 വരെ) മകൾ വീണയുടെ ഉടമസ്ഥതയിലുള്ള 'എക്സാലോജിക്' കമ്പനിക്ക്, സിഎംആർഎല്ലിൽ (CMRL) നിന്ന് യാതൊരുവിധ സേവനങ്ങളും നൽകാതെ 2 കോടി 78 ലക്ഷം രൂപ ലഭിച്ചെന്നാണ് കേസ്. ഈ സാമ്പത്തിക ഇടപാടിലെ അനധികൃത പണമിടപാടുകളെക്കുറിച്ചാണ് ഇഡി നിലവിൽ അന്വേഷിക്കുന്നത്. ഹൈക്കോടതി വിധി അനുകൂലമായതോടെ ഇനി ഏതു സമയത്തും ഇഡിക്ക് സമൻസ് അയക്കലും ചോദ്യം ചെയ്യലുമടക്കമുള്ള തുടർനടപടികളിലേക്ക് കടക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടിയേരിയുടെ മരണശേഷം പാര്‍ട്ടി നേതൃത്വം അവഗണിച്ചു: വിനോദിനി ബാലകൃഷ്ണന്‍

Kerala
  •  3 hours ago
No Image

കിഫ്ബിയില്‍ നിയമനം ഇഷ്ടക്കാര്‍ക്ക്; ശമ്പളം ലക്ഷങ്ങള്‍

crime
  •  4 hours ago
No Image

ആദ്യസംഘം ഹാജിമാർ 11ന് മടങ്ങിയെത്തും; നെടുമ്പാശ്ശേരിയിൽ വിപുലമായ ഒരുക്കങ്ങൾ

Kerala
  •  4 hours ago
No Image

ഗുരുതര കുറ്റകൃത്യങ്ങൾ; പട്ടികയുമായി വീണ്ടും ഡി.ജി.പി

Kerala
  •  4 hours ago
No Image

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും, ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മരണം; 10 പേർക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം

Kerala
  •  4 hours ago
No Image

പ്ലസ് വൺ പാഠപുസ്തകം വൈകും; അധ്യാപക പരിശീലനം ഓഫ്‌ലൈനില്‍ തന്നെ

Kerala
  •  4 hours ago
No Image

വേലി പൊട്ടിയാൽ വിരൽത്തുമ്പിലറിയാം; സോളാർ ഫെൻസുകൾ നിരീക്ഷിക്കാൻ വനംവകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ

Kerala
  •  5 hours ago
No Image

നാലുവര്‍ഷം, കാട്ടുപന്നികളെടുത്തത് 34 ജീവനുകള്‍; ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വീണ്ടും കേരളം

Kerala
  •  5 hours ago
No Image

'പാറ്റ' പ്രക്ഷോഭം ഇന്ന്; കണ്ണുനട്ട് രാജ്യം

National
  •  5 hours ago
No Image

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാൻ വകുപ്പ് ലയനം; സാധ്യതാപഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Kerala
  •  5 hours ago