ഭാര്യയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി; ഭര്‍ത്താവും യുവാവും അറസ്റ്റില്‍
ചേര്‍പ്പ്: വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭര്‍ത്താവും ആക്രമണത്തിനായി ആയുധങ്ങളുമായി എത്തിയ യുവാവും പൊലിസ് പിടിയിലായി. ചേര്‍പ്പ് തണ്ടാശേരി സ്വദേശി ഷിബു ജോര്‍ജ് (49), അത്താണി ഓര്‍ഫനേജിലെ അന്തേവാസിയായ സത്യം (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേര്‍പ്പ് കെ.എസ്.ഇ.ബി ഓഫിസിന് സമീപം സംശയാസ്പദ സാഹചര്യത്തില്‍ യുവാവിനെ കണ്ട പ്രദേശവാസികള്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍, ഷിബു ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് ഭാര്യയെ ആക്രമിക്കാന്‍ എത്തിയതെന്ന് സത്യം സമ്മതിച്ചതായി പൊലിസ് അറിയിച്ചു.
ഇയാളുടെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒരു വടിവാളും കണ്ടെത്തി. തുടര്‍ന്ന് ഷിബുവിനെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ഭാര്യ സോണിയയുടെ പരാതിയില്‍ ഷിബുവിനെതിരേ നേരത്തെ തന്നെ കേസ് നിലവിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട വൈരാഗ്യത്തെ തുടര്‍ന്നാണ് ഭാര്യയെ ആക്രമിക്കാന്‍ സത്യത്തെ നിയോഗിച്ചതെന്നാണ് പൊലിസിന്റെ നിഗമനം.
മാസങ്ങള്‍ക്കു മുമ്പ് അത്താണിയിലെ ഓര്‍ഫനേജില്‍ നിന്ന് ഷിബുവും മറ്റുചിലരും ചേര്‍പ്പിലെ ഭാര്യയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും അന്ന് സോണിയ മുളക് സ്‌പ്രേ പ്രയോഗിച്ച് ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലിസ് പറഞ്ഞു.
Police have arrested a husband and his alleged accomplice for conspiring to attack the man's wife. According to investigators, the husband reportedly hired a young man to carry out the assault. The plot came to light during the investigation, leading to the arrest of both suspects. Further inquiries are underway to determine the full circumstances surrounding the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."