വെഞ്ചാലി വയല്‍ വറ്റിവരണ്ടു; കര്‍ഷകര്‍ ആശങ്കയില്‍
തിരൂരങ്ങാടി: മഴ കനിഞ്ഞില്ല, വെഞ്ചാലി വയല്‍ വറ്റിവരണ്ടു. ജില്ലയിലെ നെല്ലറകളിലൊന്നായ വെഞ്ചാലി നെല്‍വയലാണ് പ്രതീക്ഷകള്‍ തെറ്റിച്ച് ഇത്തവണ വരണ്ടുണങ്ങിയത്. തിരൂരങ്ങാടി മുനിസിപ്പാലിറ്റി, നന്നമ്പ്ര പഞ്ചായത്ത് എന്നിവയിലുള്‍പ്പെടുന്ന താഴ്ന്ന കാര്‍ഷിക പ്രദേശമാണ് വെഞ്ചാലി.
നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക്,കുണ്ടൂര്‍, കൊടിഞ്ഞി പ്രദേശങ്ങളില്‍ കൃഷിയിറക്കിയശേഷമാണ് വെഞ്ചാലിയില്‍ സാധാരണ കൃഷിയിറക്കാറുള്ളത്.
വെഞ്ചാലിയില്‍ അധികമായിവരുന്ന വെള്ളം പമ്പ്ഹൗസ് വഴി അടിച്ചുവാര്‍ത്ത ശേഷമാണ് കൃഷിയിറക്കുക. ഈ വെള്ളം ഉയര്‍ന്ന പ്രദേശമായ കൊടിഞ്ഞി കുണ്ടൂര്‍, ചെറുമുക്ക് വയലുകളില്‍ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യും.
വെഞ്ചാലിയില്‍ ഇറക്കുന്ന കൃഷിക്ക് കാപ്പിലെ വെള്ളവും ചോര്‍പ്പെട്ടി പമ്പ്ഹൗസില്‍നിന്ന് അടിക്കുന്ന വെള്ളവുമാണ് ഉപയോഗിച്ചുവരുന്നത്.
വയലില്‍ വെള്ളംകുറയുന്ന മുറയ്ക്ക് വെഞ്ചാലി തോട്ടില്‍ ബണ്ട് കെട്ടാറുണ്ട്.
എന്നാല്‍, ഇത്തവണ വെള്ളം കൂടുതലും പൂരപ്പുഴവഴി കടലിലേക്കൊഴുകുകയായിരുന്നു.
വെഞ്ചാലി, കൊടിഞ്ഞി, കുണ്ടൂര്‍, ചെറുമുക്ക് പ്രദേശങ്ങളിലെ വയലുകളിലെ കൃഷി സംരക്ഷിക്കുന്നതിനായി കുണ്ടൂര്‍ തോട് നവീകരണത്തിന് കഴിഞ്ഞ ബജറ്റില്‍ പതിനഞ്ച് കോടിരൂപ അനുവദിച്ചിട്ടുണ്ട്.
പദ്ധതി പ്രാവര്‍ത്തികമായാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."