HOME
DETAILS

പാലാ നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയര്‍പേഴ്‌സണ്‍; ചേംബറില്‍ പൊലിസ് അതിക്രമിച്ചു കയറിയെന്നും പരാതി 

  
June 10, 2026 | 5:54 AM

pala-municipality-chairperson-accuses-congress-councillor-of-stealing-watch-and-file-police-trespass-complaint

പാലാ: പാലാ നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസിനെതിരെ മോഷണ പരാതിയുമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കണ്ടം. ഓഫിസില്‍ സൂക്ഷിച്ചിരുന്ന  ദിയാ ബിനുവിന്റെ ഒരു വാച്ചും, പരിശോധിക്കാന്‍ വച്ചിരുന്ന ഒരു ഫയലും നഷ്ടപെട്ടതായാണ് പരാതി.

അതേസമയം, നഗരസഭാ ചെയര്‍ പേഴ്‌സന്റെ ചേംബറില്‍ പൊലിസ് അതിക്രമിച്ചു കയറിയതായും പരാതിയുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാലാ ഡിവൈ എസ് പി കെ സദന്‍ പറഞ്ഞു. ഓഫിസ് സമയം കഴിഞ്ഞ ശേഷമായിരുന്നു പാലാ പൊലിസ് അനുവാദമില്ലാതെ ചെയര്‍പേഴ്‌സന്റെ ചേംബറില്‍ കയറിയത് എന്നാണ് പരാതി. ഇതിന് പിന്നാലെയാണ് വാച്ചും ഫയലും നഷ്ടപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. 

ചെയര്‍പേഴ്‌സന്റെ ചേംബറില്‍ അതിക്രമിച്ചു കയറിയതായി മുനിസിപ്പല്‍ സെക്രട്ടറി എം. ആകാശ് ഇന്നലെ വൈകിട്ട് പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം ഓഫീസ് സമയം കഴിഞ്ഞതിനുശേഷം വൈകിട്ടാണ് രണ്ടു പൊലിസുകാരും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിജു മാത്യൂസും ചേര്‍ന്ന് ചെയര്‍പേഴ്‌സന്റെ മുറിയില്‍ അതിക്രമിച്ചു കയറിയത് എന്നാണ് പരാതി. 

കേസന്വേഷണത്തിന്റെ ഭാഗമായി ആണെങ്കില്‍പോലും പൊലീസിന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്റെ മുറിയില്‍ കയറണമെങ്കില്‍ അതിന്റെ കസ്റ്റോഡിയനായ മുന്‍സിപ്പല്‍ സെക്രട്ടറിയുടെ അറിവും സമ്മതവും വേണ്ടതാണ്. എന്നാല്‍ ഇങ്ങനെ ഒരു കാര്യത്തിന് തന്റെ അറിവോ സമ്മതമോ ആരും തേടിയിട്ടില്ലെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി എം. ആകാശ് പറഞ്ഞു.

സംഭവ സമയം മുന്‍സിപ്പല്‍ ഓഫീസില്‍ ഉണ്ടായിരുന്ന ഒരു പ്യൂണ്‍ സുരഭിലിനെ ഭീഷണിപ്പെടുത്തി താക്കോല്‍ കൈവശപ്പെടുത്തിയാണ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്റെ മുറിയില്‍ പൊലീസും കൗണ്‍സിലറും കയറിയതെന്നും പരാതിയില്‍ പറയുന്നു. 

നേരത്തെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിജു മാത്യുസിനെ ചേമ്പറില്‍ വച്ച് കയ്യേറ്റം ചെയ്തു എന്ന പരാതിയില്‍ തെളിവെടുക്കുന്നതിനാണ് തങ്ങള്‍ ചെന്നതെന്നാണ് പൊലിസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
 
എന്നാല്‍ കേസന്വേഷണത്തിന്റെ ഭാഗമാണെങ്കിലും തെളിവെടുക്കാന്‍ ചെല്ലുമ്പോള്‍ മുന്‍സിപ്പല്‍ സെക്രട്ടറിയെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ് എന്നാണ് നിയമം. ഇതുണ്ടായില്ലെന്ന് സെക്രട്ടറി പറയുന്നു. മാത്രമല്ല മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മുറിയില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു പൊലിസിന്റെ ഈ അതിക്രമിച്ചു കയറ്റം. 

 

 

The Chairperson of Pala Municipality has alleged that a Congress councillor stole a watch and an official file from her chamber. In a related complaint, the Chairperson also claimed that police personnel unlawfully entered her office chamber without proper authorization.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഴുതിയ ഉത്തരങ്ങള്‍ക്ക് മാര്‍ക്കില്ല, എഴുതാത്ത ചോദ്യങ്ങള്‍ക്ക് മാര്‍ക്ക്; എന്‍ടിഎ വീണ്ടും പ്രതിക്കൂട്ടില്‍; നിഫ്റ്റ് പരീക്ഷയിലും ക്രമക്കേട് ആരോപണം

National
  •  3 hours ago
No Image

നീറ്റ് പുനപരീക്ഷ എഴുതാൻ അനുവദിക്കണം; കോടതിയിൽ ഹരജി നൽകി നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ പ്രതി 

National
  •  4 hours ago
No Image

പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

National
  •  4 hours ago
No Image

മാസപ്പടി കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ സാവകാശം ചോദിച്ചേക്കും; വിശദമായ ചോദ്യാവലി തയ്യാറാക്കി ഇ.ഡി

Kerala
  •  4 hours ago
No Image

തർക്കങ്ങളും ജംബോ പട്ടികകളും; പഴ്‌സനൽ സ്റ്റാഫ് നിയമനം നീളുന്നു

Kerala
  •  4 hours ago
No Image

വഴിമുട്ടി ചുരം വികസനം; എന്ന് തീരും ദുരിതയാത്ര; ഗതാഗതക്കുരുക്ക് രൂക്ഷം

Kerala
  •  4 hours ago
No Image

'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്': ആദ്യമായി പ്രത്യക്ഷപ്പെട്ടത് സി.പി.എം അനുകൂല വാട്സാപ്പ് ഗ്രൂപ്പില്‍, അഡ്മിന്‍മാരെ ചോദ്യം ചെയ്യും

Kerala
  •  4 hours ago
No Image

ഇറാനില്‍ യു.എസ് വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാന്‍, മിഡില്‍ ഈസ്റ്റിലെ സൈനികത്താവളങ്ങള്‍ ഉള്‍പെടെ ലക്ഷ്യമിടുമെന്ന് അമേരിക്കക്ക് താക്കീത്, വീണ്ടും യുദ്ധഭീതി

International
  •  5 hours ago
No Image

'കാരണഭൂത' നെ കണ്ടെത്തിയില്ല; നേതൃമാറ്റ ആവശ്യം വെട്ടി സി.പി.എം

Kerala
  •  6 hours ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ

Kerala
  •  6 hours ago