വി. ജോയിയെ ജില്ലാ സെക്രട്ടറിയായി തിരിച്ചുകൊണ്ടുവരുന്നതില്‍ അതൃപ്തി; സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് വി. ശിവന്‍കുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടമാക്കി മുന്‍ മന്ത്രി വി ശിവന്‍കുട്ടി. ഇന്ന് നടക്കാനിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു.
വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിലാണ് അദ്ദേഹത്തിന് അതൃപ്തി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ വി ജോയി സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ജില്ലാ സെക്രട്ടറിയായി വി.ജോയി എം.എല്‍.എ തന്നെ തുടരാന്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയില്‍ ധാരണയായത്. പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിന് അനുകൂലമായാണ് പ്രതികരിച്ചത്. അതേസമയം, കടകംപള്ളി സുരേന്ദ്രനും വി ശിവന്‍കുട്ടിയും ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
രാജ്യസഭാംഗമായ എ.എ റഹിമായിരുന്നു താത്കാലിക ജില്ലാ സെക്രട്ടറി.
Kerala Minister V. Sivankutty reportedly stayed away from a party secretariat meeting amid dissatisfaction over the decision to bring V. Joy back as a district secretary. The development has triggered discussions within party circles, with the minister’s absence being viewed as a sign of disagreement over the leadership decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."