HOME
DETAILS

ദുബൈ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് തുറന്ന കസ്റ്റംസ് ഞെട്ടി; ഉള്ളിൽ നൂറുകണക്കിന് ജീവനുള്ള വന്യജീവികൾ

  
June 12, 2026 | 1:35 PM

dubai airport customs stunned after abandoned suitcase found packed with hundreds of live wild animals

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്യജീവി കടത്തിനുള്ള ശ്രമം പരാജയപ്പെടുത്തി ദുബൈ കസ്റ്റംസ് അധികൃതർ. വിമാനത്താവളത്തിൽ ആരും അവകാശപ്പെടാനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കേസിൽ നിന്ന് 223 ജീവനുള്ള വന്യമൃഗങ്ങളെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ദുബൈ വിമാനത്താവളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അസാധാരണമായ വന്യജീവി വേട്ടയാണിത്.

സാധാരണ ബാഗേജുകൾ പോലെ തോന്നിച്ച സ്യൂട്ട്കേസ് സംശയത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്ക്രീനിംഗിനും പരിശോധനയ്ക്കും വിധേയമാക്കിയപ്പോഴാണ് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന്റെ നീക്കം പുറത്തായത്.

ബാഗ് തുറന്നപ്പോൾ കണ്ടത് പല്ലികളും പാമ്പുകളും തേളുകളും

വസ്ത്രങ്ങൾക്കും സാധനങ്ങൾക്കും പകരം ബാഗിനുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ജീവികൾ. 129 പല്ലികളെയും 50 തവളകളെയും 36 തേളുകളെയും 8 പാമ്പുകളെയും ബാ​ഗിൽ നിന്നും കണ്ടെടുത്തു. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന ആഗോള കരാറായ 'CITES' സംരക്ഷണ പട്ടികയിൽ ഉൾപ്പെട്ടവയാണ് ഇതിൽ ഭൂരിഭാഗം ജീവികളുമെന്ന് അധികൃതർ വ്യക്തമാക്കി.

തുടർനടപടികളുമായി ദുബൈ കസ്റ്റംസ്

പിടിച്ചെടുത്ത വന്യജീവികൾക്ക് ആവശ്യമായ അടിയന്തര പരിചരണവും വെറ്ററിനറി പരിശോധനകളും ഉറപ്പാക്കാൻ ദുബൈ കസ്റ്റംസ് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി ചേർന്ന് ഏകോപനം നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ അതിർത്തി കടന്നുള്ള വന്യജീവി കടത്ത് തടയാൻ ദുബൈ കസ്റ്റംസ് അത്യാധുനിക സാങ്കേതികവിദ്യകളും റിസ്ക്-മാനേജ്മെന്റ് സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്.

"ഇന്നത്തെ കാലത്ത് അതിർത്തികൾ സംരക്ഷിക്കുക എന്നത് കേവലം നിരോധിത വസ്തുക്കൾ പിടികൂടുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. നിയമവിരുദ്ധമായ വന്യജീവി കടത്തിൽ നിന്ന് ജൈവവൈവിധ്യത്തെയും പരിസ്ഥിതി സുസ്ഥിരതയെയും സംരക്ഷിക്കുക എന്നതുകൂടിയാണ്. യുഎഇയുടെ അന്താരാഷ്ട്ര പരിസ്ഥിതി ബാധ്യതകളോടുള്ള ദുബൈ കസ്റ്റംസിന്റെ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്." ദുബൈ കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ഡയറക്ടറായ ഖാലിദ് അഹമ്മദ് പറഞ്ഞു.

ആഗോള യാത്രാ-ലോജിസ്റ്റിക് ഹബ്ബ് എന്ന നിലയിലുള്ള ദുബൈയുടെ തന്ത്രപ്രധാനമായ സ്ഥാനം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന കള്ളക്കടത്ത് സംഘങ്ങൾക്കെതിരെ പരിശോധനകളും നിരീക്ഷണങ്ങളും ഇനിയും ശക്തമാക്കുമെന്ന് കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി.

Customs officials at Dubai International Airport were shocked after opening an abandoned suitcase containing hundreds of live wild animals. The discovery has highlighted ongoing efforts to combat wildlife trafficking through UAE airports.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പസഫിക്കിൽ എൽ നിനോ ഔദ്യോഗികമായി സ്ഥിരീകരിച്ചു; ആശങ്കയോടെ ഇന്ത്യൻ കാലവർഷം, ഐഒഡി നിലവിൽ ന്യൂട്രൽ

National
  •  3 hours ago
No Image

ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ക്രൂരവും നാടകീയവുമായ മത്സരം; ചോരപ്പുഴ ഒഴുകിയ 'ബാറ്റിൽ ഓഫ് നൂറംബർഗ്' ഓർമ്മകൾ പുതുക്കുമ്പോൾ

Football
  •  4 hours ago
No Image

മേഖലയിലെ അനിശ്ചിതത്വങ്ങൾ പദ്ധതികളെ ബാധിക്കില്ല; അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനം കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് ദുബൈ എയർപോർട്ട്‌സ് മേധാവി

uae
  •  4 hours ago
No Image

കാട്ടാക്കടയില്‍ ബേക്കറിയിലെ ഓറഞ്ച് ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; കട അടപ്പിച്ചു

Kerala
  •  4 hours ago
No Image

ലോക റെക്കോർഡ് തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ; ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര തോറ്റെങ്കിലും ചരിത്രനേട്ടവുമായി സൂപ്പർ താരം

Cricket
  •  4 hours ago
No Image

അബുദാബിയിലേക്ക് പറക്കുന്ന വിനോദസഞ്ചാരികൾക്ക് ഇത്തിഹാദ് എയർവേയ്‌സിന്റെ സമ്മാനം; അപേക്ഷിക്കാതെ തന്നെ 15 ദിവസത്തെ സൗജന്യ മെഡിക്കൽ ഇൻഷുറൻസ്

uae
  •  4 hours ago
No Image

ഷിനാസ് തീരത്ത് കപ്പല്‍ അപകടം; ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി

oman
  •  5 hours ago
No Image

ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിച്ചുചാട്ടം; പ്രോപ്പർട്ടികളുടെ മൂല്യം ഇരട്ടിയായി വർദ്ധിച്ചതായി റിപ്പോർട്ട്

uae
  •  5 hours ago
No Image

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ നിതിന്റെ ആത്മഹത്യ: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala
  •  5 hours ago
No Image

ഹിജ്‌റ പുതുവർഷാരംഭം; അബുദബിയിൽ തിങ്കളാഴ്ച സൗജന്യ പൊതു പാർക്കിംഗും ടോൾ ഇളവും പ്രഖ്യാപിച്ചു

uae
  •  5 hours ago