HOME
DETAILS

13 ദിവസം ഭാര്യയോട് സംസാരിക്കാത്തത് ക്രൂരതയല്ല; ആത്മഹത്യാ പ്രേരണാക്കേസില്‍ ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി സുപ്രിംകോടതി

  
June 13, 2026 | 3:59 AM

husband not speaking to wife for 13 days isnt cruelty supreme court acquits man in abetment to suicide case

 

ന്യൂഡല്‍ഹി: ദമ്പതിമാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ ഭാഗമായി ഭര്‍ത്താവ് 13 ദിവസം ഭാര്യയോട് സംസാരിക്കാതിരുന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ദാമ്പത്യജീവിതത്തില്‍ പിണക്കങ്ങളും തര്‍ക്കങ്ങളും സ്വാഭാവികമാണെന്നും അത് ചിലപ്പോള്‍ പരസ്പരം മിണ്ടാതിരിക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും ജസ്റ്റിസ് ജെ. കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്‌തെന്ന കേസില്‍ ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന വിധി.

2015ല്‍ തമിഴ്‌നാട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവ്, വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സ്വന്തം മാതാപിതാക്കളെ സന്ദര്‍ശിച്ചതിലുള്ള പിണക്കം കാരണം 13 ദിവസം ഭാര്യയോട് സംസാരിച്ചിരുന്നില്ല. തുടര്‍ന്ന് യുവതി സ്വന്തം വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വിചാരണക്കോടതിയും മദ്രാസ് ഹൈക്കോടതിയും ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഈ അനുകൂല ഉത്തരവ്.

 

The Supreme Court acquitted a man of abetment to suicide, ruling that a husband not speaking to his wife for 13 days due to matrimonial disputes cannot be termed as cruelty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം പാർട്ടി ഓഫിസുകൾക്ക് ജപ്തി നോട്ടിസ്; നടപടിയെടുത്തത്  സി.പി.എം ഭരിക്കുന്ന ഷൊർണൂർ നഗരസഭ

Kerala
  •  an hour ago
No Image

കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ; പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  2 hours ago
No Image

ഇറാന് 3 ബില്യൺ ഡോളർ കൈമാറിയെന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  2 hours ago
No Image

ദേവസ്വം വകുപ്പ് പ്ലീഡര്‍ നിയമനം:  കെ.ബി പ്രദീബിനോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി 

Kerala
  •  2 hours ago
No Image

ഒന്നാം ക്ലാസിൽ 2.5 ലക്ഷം വിദ്യാർഥികൾ; കഴിഞ്ഞ തവണത്തേക്കാൾ 31,481 കുട്ടികൾ കുറവ്

Kerala
  •  2 hours ago
No Image

നായകളില്‍ നിന്ന് രക്ഷിക്കാന്‍ കോഴിക്കൂട്ടിലാക്കി; വളര്‍ത്തുപൂച്ചയെ വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്

Kerala
  •  2 hours ago
No Image

ബംഗളൂരു സ്‌ഫോടന കേസ്: കുറ്റം തെളിഞ്ഞാൽ 3 വർഷം ശിക്ഷ, വിചാരണത്തടവുകാരനായി അബ്ദുൽ ഖാദർ ജയിലിൽ ഒടുക്കിയത് 17 വർഷം

National
  •  2 hours ago
No Image

പരാഗ്വെന്‍ വലയില്‍ അമേരിക്കന്‍ ഗോള്‍വര്‍ഷം; ലോകകപ്പില്‍ ജയത്തുടക്കമിട്ട് ആതിഥേയര്‍

Football
  •  2 hours ago
No Image

പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം: ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയോട് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ഫറോക്കില്‍ മത്സ്യബന്ധന വള്ളത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: രണ്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  2 hours ago