നിപ റിപ്പോര്‍ട്ട് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ആരോഗ്യ മന്ത്രി സ്ഥലത്തെത്തിയില്ല; നിപ പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരേ മുഹമ്മദ് റിയാസ്
കോഴിക്കോട്: നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും ബേപ്പൂര്‍ എം.എല്‍.എയുമായ മുഹമ്മദ് റിയാസ്. നിപ ബാധ റിപ്പോര്‍ട്ട് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ആരോഗ്യ മന്ത്രി സ്ഥലത്തെത്തി ക്യാമ്പിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ ഏകോപനത്തില്‍ ഗുരുതര വീഴ്ചയുണ്ടെന്നും മന്ത്രിമാര്‍ വിസിറ്റിങ് പ്രൊഫസര്‍മാരെപ്പോലെ വന്നുപോകുന്നവരല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്ഥലം എം.എല്‍.എ എന്ന നിലയില്‍ മന്ത്രിയെ നേരിട്ട് വിളിച്ച് സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായി റിയാസ് പറഞ്ഞു. കഴിഞ്ഞ തവണ മന്ത്രി വീണാ ജോര്‍ജ് പൂര്‍ണമായും ഇവിടെ ക്യാമ്പ് ചെയ്ത് എല്ലാ വിവരങ്ങളും കൃത്യമായി പങ്കുവെച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടലിനെ ചെറുതായി കാണുന്നില്ല, എന്നാല്‍ സര്‍ക്കാര്‍ തലത്തിലെ ഏകോപനമാണ് പോരാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ജില്ലയില്‍ നിലവില്‍ സ്ഥിരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) ഇല്ലാത്തതും ആശങ്കാജനകമാണെന്ന് റിയാസ് പറഞ്ഞു. മേയ് 31-ന് മുന്‍ ഡി.എം.ഒ സ്ഥലംമാറിയതിന് ശേഷം പുതിയ നിയമനം നടന്നിട്ടില്ലെന്നും അടിയന്തരമായി നിയമനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ റൂട്ട് മാപ്പ് തയ്യാറാക്കുന്നതില്‍ കാലതാമസമുണ്ടായതായും കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനത്തില്‍ വ്യക്തതയില്ലാത്തതായും അദ്ദേഹം വിമര്‍ശിച്ചു. ആവശ്യമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും റിയാസ് ആരോപിച്ചു.
അതേസമയം, നിപ കണ്‍ട്രോള്‍ റൂമില്‍ നിന്ന് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവരെ ഫോണില്‍ വിളിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് റിയാസ് കണ്‍ട്രോള്‍ റൂമിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
കായകല്‍പ് പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും അതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും റിയാസ് വ്യക്തമാക്കി. 'കോഴിക്കോടിന് ഒരു മന്ത്രിയില്ല' എന്ന് പറഞ്ഞപ്പോള്‍ 'ഞങ്ങളെല്ലാം കോഴിക്കോടിന്റെ മന്ത്രിമാരാണ്' എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നുവെന്നും, എന്നാല്‍ നാല് ദിവസമായിട്ടും ഒരു മന്ത്രിയും സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നും റിയാസ് പറഞ്ഞു.
Former minister and Beypore MLA Muhammed Riyas criticized the government over Nipah containment efforts in Kozhikode. He said that even after four days since Nipah was reported, the Health Minister has not visited the area to camp and lead the prevention activities. Riyas pointed out serious lapses in government coordination and remarked that ministers should not be like visiting professors who come and go. They should camp on site and coordinate the response during such emergencies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."