അസമില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് പുതിയ ആധാര്‍ അനുവദിക്കില്ല; കുടിയേറ്റം തടയാന്‍ കടുത്ത നടപടിയുമായി അസം സര്‍ക്കാര്‍
ദിസ്പൂര്‍: അനധികൃത കുടിയേറ്റം തടയുന്നതിനായി അസമില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് പുതുതായി ആധാര്‍ കാര്‍ഡ് അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
ബംഗ്ലാദേശ്, പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് എത്തുന്ന കുടിയേറ്റക്കാരേ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. അനധികൃത കുടിയേറ്റം സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് ആധാര്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
പുതിയ നിബന്ധന പ്രകാരം 18 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി സാധാരണ രീതിയില്‍ ആധാര്‍ അനുവദിക്കില്ല. പ്രത്യേക സാഹചര്യങ്ങളില്‍ ആധാറിനായി അപേക്ഷിക്കുന്നവര്‍ക്ക് കര്‍ശനമായ പരിശോധനകളും രേഖകളുടെ വിശദമായ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമേ അനുമതി നല്‍കൂ.
അതേസമയം, പുതുതായി ജനിക്കുന്ന കുട്ടികള്‍ക്ക് ആധാര്‍ അനുവദിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കുട്ടികള്‍ക്കുള്ള ആധാര്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള രീതിയില്‍ തുടരും.
സംസ്ഥാനത്ത് അനധികൃത കുടിയേറ്റം തടയാന്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ആധാര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്.
സംസ്ഥാനത്തിന്റെ ജനസംഖ്യാ ഘടനയെയും സുരക്ഷാ സംവിധാനങ്ങളെയും ബാധിക്കുന്ന അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ഈ തീരുമാനം സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
The state government has announced that it will not issue new Aadhaar cards to people above the age of 18 in Assam to prevent illegal immigration. The crucial decision in this regard was taken at a cabinet meeting chaired by Chief Minister Himanta Biswa Sarma.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."