HOME
DETAILS

പരീക്ഷയ്ക്ക് വണ്ടിയില്ല; ബിഹാറില്‍ റെയില്‍വേ സ്റ്റേഷന്‍ തല്ലിത്തകര്‍ത്ത് പൊലിസ് ഉദ്യോഗാര്‍ത്ഥികള്‍, പട്‌ന ഐജിക്ക് പരിക്ക്

  
June 14, 2026 | 4:12 AM

severe clash in Bihar as police job aspirants vandalize railway station over lack of transport Patna IG injured

 


പട്‌ന: പൊലിസ് കോണ്‍സ്റ്റബിള്‍ നിയമന പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ തടയുകയും അക്രമം അഴിച്ചുവിടുകയും ചെയ്തതിനെ തുടര്‍ന്ന് വന്‍ സംഘര്‍ഷം. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാന്‍ ആവശ്യത്തിന് യാത്രാസൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം.

റെയില്‍വേ സ്റ്റേഷന് നേരെയും ട്രെയിനുകള്‍ക്ക് നേരെയും കല്ലേറുണ്ടായതോടെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളമാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. പ്രതിഷേധക്കാരുടെ കല്ലേറില്‍ പട്‌ന ഐജി ജിതേന്ദ്ര റാണ ഉള്‍പ്പെടെ നിരവധി പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഉദ്യോഗാര്‍ത്ഥികള്‍ക്കായി റെയില്‍വേ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനിന് നേരെയും ആക്രമണമുണ്ടായി.

ഞായറാഴ്ച രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. യാത്രയ്ക്കായി റെയില്‍വേ ഒരു പ്രത്യേക ട്രെയിന്‍ അനുവദിച്ചിരുന്നെങ്കിലും കനത്ത തിരക്ക് കാരണം ഭൂരിഭാഗം പേര്‍ക്കും ഇതില്‍ കയറാന്‍ സാധിച്ചില്ല. ഇതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ ട്രാക്കിലിറങ്ങി ട്രെയിനുകള്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ തുടങ്ങിയത്.

ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ എത്തി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും സ്ഥിതി ശാന്തമാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അക്രമം തടയാന്‍ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. നിലവില്‍ സ്റ്റേഷനില്‍ കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ട സ്‌പെഷല്‍ ട്രെയിന്‍ കൃത്യമായി ഒരുക്കിയിരുന്നുവെന്നും പരീക്ഷാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞുകയറിയ ചില സാമൂഹിക വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്നും പട്‌ന മജിസ്‌ട്രേറ്റ് എസ്.എം ത്യാഗരാജന്‍ വ്യക്തമാക്കി.

 

Hundreds of police constable aspirants attacked the Pataliputra railway station and blocked trains over alleged inadequate transport arrangements for their exam, leading to police firing tear gas shells and injuring several officials, including the Patna IG.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്ഗിന്നിന്റെ ഒറ്റ ഗോളിൽ 36 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോകകപ്പിൽ ഹെയ്തിയെ വീഴ്ത്തി സ്കോട്ട്‌ലൻഡ് ഒന്നാമത്

Football
  •  4 hours ago
No Image

പ്ലസ് വണ്ണിലും സൗജന്യ യാത്രയ്ക്കും മലബാറിൽ സീറ്റില്ല 

Kerala
  •  4 hours ago
No Image

'വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ഫ്രീയാണെങ്കില്‍, പുരുഷന്മാര്‍ക്ക് എന്റെ ബസ് ഫ്രീ'; കൊച്ചിയില്‍ ബസുടമയുടെ വേറിട്ട പ്രതിഷേധം

Kerala
  •  5 hours ago
No Image

ഇന്ന് മുഅല്ലിം ഡേ: ഡിജിറ്റൽ അധ്യാപനങ്ങളുമായി മദ്‌റസാ അധ്യാപകർ 

Kerala
  •  5 hours ago
No Image

ഉമ്മൻചാണ്ടി സർക്കാരിനേക്കാൾ നാലിരട്ടി ചെലവ്; പത്ത് വർഷത്തിനിടെ അഭിഭാഷകർക്കായി പിണറായി സർക്കാർ പൊടിച്ചത് 44.48 കോടി രൂപ

Kerala
  •  5 hours ago
No Image

ജാതി ചിന്തകള്‍ മനസ്സില്‍നിന്ന് തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: മദ്രാസ് ഹൈക്കോടതി

Kerala
  •  5 hours ago
No Image

ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നു; വീടിന് തീപിടിച്ച് രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചു

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ മുതൽ മഴ മുന്നറിയിപ്പില്ല

Kerala
  •  5 hours ago
No Image

തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിൽ അപകടം; ക്ലാരിഫയറിൽ വീണ് ജീവനക്കാരൻ മരിച്ചു

Kerala
  •  6 hours ago
No Image

ഇറാൻ - യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെച്ചേക്കും; ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കുമെന്ന് സൂചന

International
  •  6 hours ago