കുറ്റ്യാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പിന്‍സീറ്റിലിരുന്ന് സഞ്ചരിച്ച 16കാരന് ദാരുണാന്ത്യം
കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വടയം സ്വദേശിയായ മുഹമ്മദ് (16) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അനിയന്ത്രിതമായി പാഞ്ഞ ബൈക്ക് സമീപത്തുണ്ടായിരുന്ന കാല്‍നടയാത്രക്കാരനെയും ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ കാല്‍നട യാത്രക്കാരനെ ഉടനടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
A 16-year-old student named Muhammad died after a motorcycle lost control and crashed in Kuttiadi, Kozhikode, while a pedestrian who was hit by the bike was rushed to the Kozhikode Medical College Hospital with injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."