HOME
DETAILS

വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം; മലപ്പുറത്ത് ഇളനീര്‍ പാര്‍ലര്‍ അടപ്പിച്ചു, സംസ്ഥാനത്ത് രോഗബാധിതര്‍ 135

  
Web Desk
June 14, 2026 | 5:04 AM

Presence of Shigella bacteria in water leads to closure of Ilaneer parlour in Malappuram 135 infected in the state

മലപ്പുറം: വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം തിരൂരങ്ങാടിയിലെ ഇളനീര്‍ പാര്‍ലര്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. രണ്ടാഴ്ച മുമ്പ് സ്ഥാപനത്തില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ സ്ഥാപനത്തിനെതിരെ തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്ന തരത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഈ വര്‍ഷം ഇതുവരെ രോഗബാധിതരുടെ എണ്ണം 135 ആയി ഉയര്‍ന്നു. കൂടാതെ 75 പേര്‍ക്ക് രോഗബാധയുണ്ടെന്ന സംശയത്തില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും ചികിത്സയും തുടരുകയാണ്.

ഇന്നലെ കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജൂണ്‍ മാസത്തില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 59 ആയി. വയറിളക്കം, പനി, ഛര്‍ദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഭൂരിഭാഗം രോഗികളും ചികിത്സ തേടിയെത്തുന്നത്.

ഇതിനിടെ തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബേക്കറിയില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളിലും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപന പ്രതിനിധികളും പങ്കെടുത്ത അടിയന്തര യോഗം ചേര്‍ന്നു.

രോഗവ്യാപനം തടയുന്നതിനായി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബോധവത്കരണ നോട്ടീസുകള്‍ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു. ഭക്ഷണവും കുടിവെള്ളവും ശുചിത്വത്തോടെ ഉപയോഗിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക എന്നീ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഷിഗെല്ല രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ പരിശോധനകളും കുടിവെള്ള പരിശോധനകളും ശക്തമാക്കിയിരിക്കുകയാണ്. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നിരീക്ഷണം തുടരുന്നതായും അധികൃതര്‍ അറിയിച്ചു.

A tender coconut stall in Tirurangadi, Malappuram was shut down by the Food Safety Department after Shigella bacteria was detected in the water. Water samples collected from the shop two weeks ago tested positive for the bacteria. Following the confirmation, further action has been initiated against the establishment.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മ തുടരുന്നു; രാഷ്ട്രീയ ആയുധമാക്കാനില്ല: പിണറായി വിജയന്‍

Kerala
  •  2 hours ago
No Image

'അയ്യൂബ് ബഔദി' കാനറികളെ പൂട്ടിയ പതിനെട്ടുകാരൻ; ഫുട്ബോൾ ലോകത്തെ പുതിയ വിസ്മയം

International
  •  2 hours ago
No Image

വട്ടിയൂര്‍ക്കാവ് കൗണ്‍സിലര്‍ സുഗതനെതിരേ 19 കേസുകള്‍; വധശ്രമം മുതല്‍ പൊലിസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുവരെ ഗുരുതര ആരോപണങ്ങള്‍

Kerala
  •  2 hours ago
No Image

ഫുട്ബോൾ‍ പ്രേമികളുടെ ശ്രദ്ധയക്ക്: ലോകകപ്പ് മത്സരങ്ങൾ കാണാൻ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബൈ

uae
  •  2 hours ago
No Image

ബെംഗളൂരുവിന് ശ്വാസംമുട്ടുന്നു; ജനങ്ങളെ തോൽപ്പിച്ച് വാഹനങ്ങൾ, എണ്ണം 1.25 കോടി കടന്നു

National
  •  3 hours ago
No Image

പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം; സിജെപി പ്രതിഷേധത്തില്‍ പ്രകാശ് രാജും പങ്കെടുക്കും

National
  •  3 hours ago
No Image

ലണ്ടനില്‍ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റുമരിച്ചു

International
  •  3 hours ago
No Image

കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മലയാളി യുവാവ് മരിച്ചു

Kuwait
  •  3 hours ago
No Image

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുടമയ്ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

സന്ദീപ് വാര്യര്‍ എം.എല്‍.എയുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Kerala
  •  3 hours ago