HOME
DETAILS

കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  
Web Desk
June 14, 2026 | 5:13 AM

Driver found hanging at Kottarakkara KSRTC depot

കൊല്ലം: കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശിയായ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സിന്റെ മുകള്‍നിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

2025 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ബാബു ഉള്‍പ്പെടെ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷത്തോളം സര്‍വീസില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം കഴിഞ്ഞ മാര്‍ച്ചിലാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.

ദീര്‍ഘകാലം ശമ്പളമില്ലാതെ കഴിഞ്ഞതിനെ തുടര്‍ന്ന് ബാബു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായാണ് വിവരം. കൂടാതെ ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങളും കുടുംബത്തെ ബാധിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ മൂലം അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.

സാമ്പത്തികവും കുടുംബപരവുമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

A KSRTC driver was found hanging at the Kottarakkara KSRTC depot. The deceased has been identified as Babu, a native of Kuzhiyam in Kundara.Babu was found hanging in the office veranda on the upper floor of the shopping complex near the Kottarakkara KSRTC garage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുർക്കിയുടെ പ്രതിരോധക്കോട്ട പൊളിച്ചു, ആസ്ത്രേലിയക്ക് വിജയത്തുടക്കം

Football
  •  4 hours ago
No Image

പ്രവാസികള്‍ക്ക് ആഘാതമായി സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഖത്തര്‍; ലക്ഷ്യം 20 ശതമാനം പങ്കാളിത്തം

qatar
  •  4 hours ago
No Image

വിമാനത്തിലെ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച 2.8 കിലോ സ്വര്‍ണം പിടികൂടി; മൂല്യം 4.26 കോടി രൂപ

National
  •  4 hours ago
No Image

കൊല്ലം ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; പാലത്തറ ഉയരപാതയില്‍ 10 മീറ്റര്‍ നീളത്തില്‍ പൊട്ടല്‍

Kerala
  •  4 hours ago
No Image

മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Kerala
  •  4 hours ago
No Image

'അത് കൃത്യമായ ഓഫ്‌സൈഡാണ്, അത്ര ഉറപ്പുണ്ടെങ്കിൽ അത് എങ്ങനെയെന്ന് തെളിയിച്ചു കാണിക്കട്ടെ'; ഫിഫയെ വെല്ലുവിളിച്ച് ഗാരി നെവില്ലെ, ലോകകപ്പിൽ പെനാൽറ്റി വിവാദം

International
  •  4 hours ago
No Image

''ശബരിമല യുവതി പ്രവേശന ദിവസം തന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി, വിവരമറിഞ്ഞത് ടിവിയിലൂടെ'': വെളിപ്പെടുത്തലുമായി പത്മകുമാര്‍

Kerala
  •  4 hours ago
No Image

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പ്രതീക്ഷ; ആഗോള വിപണിയില്‍ ക്രൂഡ് വില ഇടിഞ്ഞു, ഇന്ത്യയില്‍ ഇന്ധനവില കുറയുമോ?

International
  •  4 hours ago
No Image

'ലാഭം മാത്രം നൽകിയാൽ പോര, മൂലധനവും തിരികെ നൽകണം'; ബിസിനസ് പാർട്നർക്ക് 13.5 ലക്ഷം ദിർഹം നൽകാൻ ദുബൈ കോടതിയുടെ ഉത്തരവ്; നിർണ്ണായകമായത് വാട്സ്ആപ്പ് ചാറ്റുകൾ

uae
  •  5 hours ago
No Image

ചികിത്സാ ചെലവിന് ഖജനാവിൽനിന്ന് 2.52 കോടി; മുന്നിൽ പിണറായി, ഒരു രൂപ പോലും വാങ്ങാതെ 5 മുൻമന്ത്രിമാർ

Kerala
  •  5 hours ago