കേരള-കർണാടക അതിർത്തിയിലെ ബൈരക്കുപ്പ പാലം യാഥാർത്ഥ്യമാകും; മന്ത്രി പി.കെ ബഷീറിന് ഉറപ്പ് നൽകി കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ
കൽപ്പറ്റ: കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമാണത്തിന് ആവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ കേരള പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറിനെ അറിയിച്ചു.
ഇന്നലെ ബംഗളൂരുവിൽ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പാലം നിർമാണം സംബന്ധിച്ച കാര്യങ്ങൾ ഉടൻ മന്ത്രിസഭാ യോഗത്തിൽ വയ്ക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഡി.കെ പറഞ്ഞത്.
കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർസംസ്ഥാന പാലം വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടക കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്.
1994 സെപ്തംബർ 22ന് അന്നത്തെ കേരള, കർണാടക മുഖ്യമന്ത്രിമാർ സംയുക്തമായി ഈ പാലത്തിന് തറക്കല്ലിട്ടിരുന്നു. കേരള ഭാഗത്തെ അപ്രോച്ച് റോഡ് ഇതിനകം പൂർത്തിയായി.
Karnataka Chief Minister D.K. Shivakumar has assured Kerala Minister P.K. Basheer that the proposed Bairakuppa bridge on the Kerala-Karnataka border will soon become a reality. The assurance was given during a high-level meeting where both leaders discussed the development of the bridge, which is expected to significantly improve interstate connectivity and boost local trade and travel between the two neighboring states.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."