HOME
DETAILS

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈപവര്‍ കമ്മിറ്റി; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍, അഞ്ച് മരണം; കെ. മുരളീധരന്‍

  
Web Desk
June 16, 2026 | 8:21 AM

High-powered committee to control epidemic 70 Shigella cases five deaths in the state this month K Muraleedharan

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനായി ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ഡോ. എസ്.എസ്. ലാല്‍ ചെയര്‍മാനായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററായും ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ കണ്‍വീനറായുമാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക.

സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍, ആയുഷ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയിലെ വിദഗ്ധര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ആരോഗ്യരംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ എല്ലാ മേഖലകളുടെയും സഹകരണം ആവശ്യമാണ്. ഇതിനെ സ്വകാര്യവത്കരണമായി കാണേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഈ മാസം മാത്രം 70 ഷിഗല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആകെ 146 കേസുകള്‍ സ്ഥിരീകരിച്ചു. ഷിഗല്ല ബാധിച്ച് അഞ്ച് പേര്‍ മരിച്ചതായും മന്ത്രി പറഞ്ഞു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ഷിഗല്ല കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിപ വൈറസ് പ്രതിരോധത്തിനാവശ്യമായ എല്ലാ മരുന്നുകളും സ്റ്റോക്കിലുണ്ടെന്നും 38 സാമ്പിളുകള്‍ പരിശോധിച്ചതില്‍ എല്ലാം നെഗറ്റീവായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

പകര്‍ച്ചപ്പനികള്‍ നിയന്ത്രിക്കുന്നതിനായി പ്രത്യേക കലണ്ടര്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ സീസണിലും ഉണ്ടാകാനിടയുള്ള രോഗങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധ നടപടികള്‍ ആവിഷ്‌കരിക്കും. ഒരു പോസിറ്റീവ് കേസ് പോലും ഉണ്ടാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ജാഗ്രതാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യം, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. മരുന്നുകളുടെ ലഭ്യതയും സംഭരണവും നിരന്തരം നിരീക്ഷിക്കും. ജില്ലാതലത്തില്‍ ഔട്ട്‌ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റുകളും ആക്ഷന്‍ കമ്മിറ്റികളും രൂപീകരിക്കും. റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ  സേവനവും ലഭ്യമാക്കും. പഞ്ചായത്ത് തലത്തില്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

Health Minister K. Muraleedharan announced that a high-power committee will be formed to control infectious diseases in the state. The committee will function with Dr. S.S. Lal as chairman, Principal Secretary Sharmila Mary Joseph as coordinator, and Dr. Sreejith N. Kumar as convenor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളയും നീലയും നിറത്തിലുള്ള ബസ്സെല്ലാം ഓര്‍ഡിനറിയല്ല, ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്'; സിറ്റി ഫാസ്റ്റില്‍ വീണ്ടും വിശദീകരണവുമായി കെ.എസ്.ആര്‍.ടി.സി

Kerala
  •  5 hours ago
No Image

ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ മുന്‍ സൈനികനെ ആശുപത്രിയില്‍വെച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

National
  •  5 hours ago
No Image

കരാറുണ്ടാക്കിയത് യു.എസ്; ഗസ്സ, ലബനാന്‍, സിറിയ സൈനിക പിന്മാറ്റമില്ലെന്ന് നെതന്യാഹു; അധിനിവേശം ഇസ്‌റാഈലിന്റെ സുരക്ഷക്കെന്ന് ന്യായീകരണം

International
  •  5 hours ago
No Image

''ദൃഢ'വും 'ഭൂതകാല'വും എന്റെ ചെറുകഥകള്‍'; ഷെയിന്‍ നിഗം സിനിമകള്‍ക്കെതിരെ മോഷണ ആരോപണവുമായി ആര്‍ ശ്രീലേഖ

Kerala
  •  6 hours ago
No Image

ലോക കായികരംഗത്തെ ഭരിക്കുന്ന 100 പേർ; റൊണാൾഡോയ്ക്കും, മെസിക്കുമൊപ്പം പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് വൈസ് ക്യാപ്റ്റൻ

Cricket
  •  6 hours ago
No Image

ചുമക്കുള്ളത് ഉൾപെടെ സിറപ്പുകൾക്ക് ഡോക്ടർമാരുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം

National
  •  6 hours ago
No Image

'എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു'; പി. രാജീവ്

Kerala
  •  6 hours ago
No Image

നീറ്റ്: ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി; രാജസ്ഥാനിലെ സീക്കറില്‍, മാസത്തിനിടെ രണ്ടാമത്തെ സംഭവം 

National
  •  6 hours ago
No Image

രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർക്കാൻ രോഹിത്; കളത്തിലിറങ്ങിയാൽ ഹിറ്റ്മാനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

Cricket
  •  6 hours ago
No Image

ഗാലറിയിൽ 'മിനാബ് 168' പ്രകമ്പനം; അമേരിക്കൻ ക്രൂരതയിൽ മരണപ്പെട്ട കുരുന്നുകളെ മറക്കാതെ ലോകകപ്പ് വേദിയിൽ ഇറാൻ, വൈകാരിക പ്രതിരോധം

Football
  •  7 hours ago