HOME
DETAILS

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

  
Web Desk
June 16, 2026 | 4:24 PM

brother murdered sistet for marrying dalit in gujarat

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മധ്യപ്രദേശില്‍ നിന്ന് ഒളിച്ചോടി ഗുജറാത്തിലെത്തിയ ദമ്പതികളെയാണ് ബന്ധുക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടു. ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. 

രാജ്‌നി ധാക്കഡും, സന്തോഷ് ജാതവും മധ്യപ്രദേശ് സ്വദേശികളാണ്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട മകള്‍ ദളിത് യുവാവിനെ വിവാഹം കഴിച്ചതില്‍ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരും ഗുജറാത്തിലേക്ക് ഒളിച്ചോടിയത്. ജൂണ്‍ 7ന് ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെത്തിയ ഇവര്‍ അവിടെ വെച്ചാണ് വിവാഹം കഴിച്ചത്. 

വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം രാജ്‌നിയുടെ ഇളയ സഹോദരന്‍ ദമ്പതികളെ കണ്ടെത്തുകയും, പൊലിസിന്റെ സഹായത്തോടെ ഇരുവരെയും പിടികൂടുകയും ചെയ്തു. തുടര്‍ന്ന് ദമ്പതികളെ പൊലിസ് അകമ്പടിയോടെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം നടന്നത്. യാത്രക്കിടെ സഹോദരന്‍ തന്നെയാണ് രാജ്‌നിയെ കഴുത്തറുത്ത് കൊന്നത്. സമാനമായി യുവാവിനെയും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംഭവത്തില്‍ ഗുജറാത്ത് പൊലിസും, മധ്യപ്രദേശ് പൊലിസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ആക്രമണത്തില്‍ പൊലിസിന് ഗുരുതര അനാസ്ഥയുണ്ടായെന്ന് ആരോപണം ഉയരുന്നുണ്ട്.

"Woman murdered by her brother for marrying a Dalit youth; husband sustains serious injuries in Gujarat. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴ കനക്കും; ഇന്ന് ഒൻപത് ജില്ലകളിൽ ജാ​ഗ്രത നിർദേശം

Kerala
  •  6 hours ago
No Image

വീണ്ടും പവര്‍ കട്ടോ? വൈകീട്ട് 6നും രാത്രി 12നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി

Kerala
  •  6 hours ago
No Image

പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, എൽ.ഡി.എഫ് സർക്കാർ പദ്ധതി മരവിപ്പിക്കുകയായിരുന്നു: എം.വി ഗോവിന്ദൻ

Kerala
  •  7 hours ago
No Image

തൃശ്ശൂര്‍ പെരുമ്പിലാവില്‍ 38 കിലോ കഞ്ചാവ് പിടികൂടി; പൊലിസിനെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Kerala
  •  7 hours ago
No Image

താമരശ്ശേരിയില്‍ യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരനെതിരേ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  8 hours ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും

Kerala
  •  8 hours ago
No Image

ഏറ്റവും കൂടുതല്‍ ഷിഗല്ല കോഴിക്കോട് ജില്ലയില്‍; സംസ്ഥാനത്ത് 155 കേസുകള്‍

Kerala
  •  8 hours ago
No Image

ടെലഗ്രാം നിരോധനം: 'കള്ളനെ പിടിക്കാതെ ഇരയുടെ വാതില്‍ പൂട്ടുന്നു'; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  8 hours ago
No Image

പകര്‍ച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ 

Kerala
  •  9 hours ago
No Image

'ഒപ്പുവെച്ച ശേഷം കരാര്‍ ലംഘിച്ചത് 84 തവണ, തുടര്‍ന്നാല്‍...' ലെബനാന് നേരെ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതില്‍ മുന്നറിയിപ്പുമായി ഇറാന്‍

International
  •  9 hours ago