വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
ബെംഗളൂരു: വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. 20 വയസ്സുകാരിയായ അനുഷയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ശരത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ഹാസന്‍ ജില്ലയിലെ സക്‌ലേഷ്പുര്‍ സ്വദേശികളാണ്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുകയായിരുന്നു. വാട്ടര്‍ ടാങ്കര്‍ ഡ്രൈവറായ ശരത്തും അനുഷയും കഴിഞ്ഞ ആറുമാസമായി ബെംഗളൂരുവിലെ മല്ലേശ്വരത്ത് വാടകവീട്ടിലായിരുന്നു താമസം.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും ആദ്യം പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി മാറുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ശനിയാഴ്ച രാത്രിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലിസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം സംഭവം പുറത്തറിയാതെ പോയിരുന്നു. എന്നാല്‍ തിങ്കളാഴ്ച ശരത് ഒരു അഭിഭാഷകനെ സമീപിച്ച് കുറ്റം സമ്മതിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലിസിനെ അറിയിക്കുകയായിരുന്നു. പൊലിസ്് സ്ഥലത്തെത്തി അനുഷയുടെ മൃതദേഹം കണ്ടെത്തി.
പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.
Police arrested a young man in connection with the murder of his female friend, whom he allegedly strangled to death during an argument. The victim is 20-year-old Anusha. The accused, Sharath, has been taken into custody. Both are natives of Sakleshpur in Hassan district.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."