ജോറാവാതെ ജോർദാൻ: ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി ഒാസ്ട്രിയ
കാലിഫോര്‍ണിയ: കന്നിലോകകപ്പിനെത്തിയ ജോര്‍ദാനെ വീഴ്ത്തി 28 വര്‍ഷത്തിനുശേഷമുള്ള ലോകകപ്പിലേക്കുള്ള മടങ്ങിവരവ് ജയത്തോടെ ആഘോഷിച്ച് ഓസ്ട്രിയ. ഗ്രൂപ്പ് ജെയില്‍നടന്ന മത്സരത്തില്‍ ജോര്‍ദാനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ആക്രമണ പ്രത്യാക്രമണങ്ങളുമായി ജോര്‍ദാനും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ജയം ഓസ്ട്രിയക്കൊപ്പമായിരുന്നു. മത്സരത്തിന്റെ 21ാം മിനുട്ടില്‍ ഓസ്ട്രിയയാണ് ആദ്യം ലീഡെടുത്തത്. റൊമാനോ ഷ്മിഡാണ് ഓസ്ട്രിയയെ മുന്നിലെത്തിച്ചത്. ക്‌സാവര്‍ സ്‌കഌഗറിന്റെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍. ഇതോടെ ആദ്യ പകുതി ഈ ലീഡില്‍ അവസാനിപ്പിക്കാനും ഓസ്ട്രിയക്കായി.
എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനെത്തിയ ജോര്‍ദാന്‍ അധികം വൈകാതെ ലക്ഷ്യം കണ്ടു. അലി ഒല്‍വനാണ് ഓസ്ട്രിയന്‍ വലകുലുക്കിയത്. മൈതാന മധ്യത്തുനിന്ന് നൂര്‍ അല്‍ റവാബ്ദെ നല്‍കിയ പന്തുമായി കുതിച്ച ഒല്‍വന്‍ ഓസ്ട്രിയന്‍ പ്രതിരോധത്തെ നിസഹയരാക്കി തൊടുത്ത ബുള്ളറ്റ് ഷോട്ട് വലതുളക്കുകയായിരുന്നു. തുടര്‍ന്നും ഇരുടീമുകളും നിരന്തരം അറ്റാക്കുകളുമായി കളം നിറഞ്ഞു. 71ാം മിനുട്ടില്‍ ഓസ്ട്രിയ ഗോള്‍നേടിയെങ്കിലും വാര്‍ ചെക്കിങ്ങിലൂടെ റഫറി ഹാന്‍ഡ് ബാള്‍ വിധിച്ച് ഗോള്‍ നിഷേധിച്ചു. എന്നാല്‍ തൊട്ടുപിറകെ തന്നെ ഒരു സെല്‍ഫ് ഗോളിലൂടെ ഓസ്ട്രിയ ലീഡെടുത്തു. ഓസ്ട്രിയയുടെ കോര്‍ണര്‍കിക്കില്‍നിന്നെത്തിയ പന്ത് ജോര്‍ദാന്‍ പ്രതിരോധ താരം യസാന്‍ അല്‍ അറബിന്റെ മുതുകില്‍ തട്ടി വലയിലേക്ക് തിരിയുകയായിരുന്നു. മത്സരം അവസാനിക്കാനിരിക്കെ ഇൻജുറി ടൈമിലാണ് ഒാസട്രിയയുടെ മൂന്നാം ഗോൾ വന്നത്. പെനാൽറ്റിയിലൂടെ മാർകോ അർനോട്ടോവിചാണ് ഇത്തവണ ജോർദാൻ വലകുലുക്കിയത്.
തുടര്‍ന്ന് ഗോള്‍ മടക്കാന്‍ ജോര്‍ദാന്‍ നിരന്തരം ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
1998ന് ശേഷം ഇതാദ്യമായാണ് ഓസ്ട്രിയ ലോകകപ്പിനെത്തുന്നത്.
തിങ്കളാഴ്ച അര്‍ജന്റീനക്കെതിരേയാണ് ഒാസ്ട്രിയയുടെ അടുത്ത മത്സരം. ചൊവ്വാഴ്ച അള്‍ജീരിയയെയാണ് ജോര്‍ദാന്‍ ഇനി നേരിടേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."